ദോഹ : ഖത്തറും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ‘ഭാരത് ഉത്സവ്’ മെയ് 19 ന് വ്യാഴാഴ്ച നടക്കും. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ അല്‍ മയാസ്സ തിയേറ്ററില്‍ വൈകിട്ട് 5.30 മുതലാണ് പരിപാടി. ഭാരത് ഉത്സവ് 2023 വൈവിധ്യപൂര്‍ണ്ണവുമായ ഇന്ത്യന്‍ സംസ്കാരത്തെ പരിചയ പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വൈവിധ്യ മാര്‍ന്ന പരിപാടിയായിരിക്കുമെന്ന് ഐ.സി.സി പ്രസ്താവനയില്‍ പറഞ്ഞു. ഫെസ്റ്റിവലില്‍, ഐസിസിയുടെ വിവിധ അനുബന്ധ സംഘടനകളും ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാര്‍ത്ഥികളും ക്ലാസിക്കല്‍, പരമ്ബരാഗത നാടോടി നൃത്തങ്ങള്‍ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന സാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കും.പ്രേക്ഷക ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങള്‍, വിവിധ രാജ്യങ്ങളിലെ നയതന്ത്രജ്ഞര്‍, സംരംഭകര്‍, കമ്മ്യൂണിറ്റി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും
ഷഫീക് അറക്കല്‍












