ലിവർപൂളിലെ ഏറ്റവും നല്ല മലയാളി കുടുംബ കൂട്ടായമായ ഏഷ്യൻ കൾച്ചറൽ അസോസിയേഷൻ ലിവർപൂൾ (ACAL ) ന്റെ നേതൃത്വത്തിൽ കഴിഞ്ഞ ശനിയാഴ്ച(13.05 2023) നേഴ്സസ് ഡേ ആഘോഷം സംഘടിപ്പിച്ചു. സൈന്റ്റ് ഗൈൽസ് ഹാളിൽ നടന്ന പരിപാടിയിൽ സീനിയർ നഴ്സസ് മാരുടെയും നാട്ടിൽ നിന്ന് എത്തിയ മാതാപിതാക്കളുടെയും ACAL നേതാക്കളുടെയും സാനിധ്യത്തിൽ കേക്ക് മുറിച്ചുകൊണ്ടാണ് ചടങ്ങുകൾക്ക് തുടക്കമായത്. ഹാളിൽ ആധുനിക നേഴ്സിങ്ങിനു ജന്മം നൽകിയ ഫ്ലോറെൻസ് നൈറ്റിഗെയിലിന്റെ ഫോട്ടോ തിരികൾ പ്രകാശിപ്പിച്ചു അലങ്കരിച്ചു വച്ചിരുന്നു. മലയാളി സമൂഹത്തിൽനിന്നും നഴ്സിംഗ് മേഖലയിൽ ഉയർന്ന സ്ഥാനത്തു എത്തിയ ( band 8 ) നഴ്സുമാർ അവരുടെ അനുഭങ്ങൾ പങ്കുവച്ചു. .പുതിയതായി വന്ന നഴ്സുമാർക്ക് സംശയങ്ങൾ തീർക്കാനും പുതിയ അറിവുകൾ നേടാനും അവരുമായി നടന്ന സംവാദം ഉപകരിച്ചു. ACAL കുടുംബ കൂട്ടായ്മായിലെ അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അതി മനോഹരമായിരുന്നു വിവിധ പ്രായത്തിലെ കുട്ടികൾ അവതരിപ്പിച്ച ഡാൻസ് കാണികൾ കണ്ണുചിമ്മാതെ കണ്ടിരുന്നു. പരിപാടികൾക്ക് ACAL പ്രസിഡണ്ട് സോണി ജോസ് ,സെക്രട്ടറി മനോജ് ഡൊമിനിക് ,ട്രഷർ ബോബി ജെയിംസ് എന്നിവർ നേതൃത്വം കൊടുത്തു. പങ്കെടുത്ത എല്ലാവര്ക്കും രുചികരമായ ഭക്ഷണമാണ് സംഘാടകർ ഒരുക്കിയിരുന്നത്.














