Home യൂറോപ്പ് മായോ മലയാളി അസോസിയേഷന്റെ ഓണം ആഘോഷം ഗംഭീരമായി

മായോ മലയാളി അസോസിയേഷന്റെ ഓണം ആഘോഷം ഗംഭീരമായി

140
0

മായോ മലയാളി അസോസിയേഷൻ സെപ്റ്റംബർ 6-ന് ബോഹോള കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഭംഗിയായി ഓണം ആഘോഷിച്ചു. കാസ്സിൽബാർ കൗൺസിലർ ഹാരി ബാരറ്റ് ആഘോഷങ്ങൾക്ക് ഉൽഘാടനം നിർവ്വഹിച്ചു. കുട്ടികളും മുതിർന്നവരും പങ്കെടുത്ത വിവിധ കലാ-കായിക മത്സരങ്ങൾ ആഘോഷങ്ങൾക്ക് നിറം പകർന്നു. രുചികരമായ ഓണസദ്യ എല്ലാവരും ഒരുമിച്ച് ആസ്വദിച്ചു. വളരെ ആവേശകരമായ വടംവലി മത്സരത്തിൽ, തുടർച്ചയായി ഈ വർഷവും Kings Castlebar ടീമിന് കിരീടം സ്വന്തമാക്കാൻ സാധിച്ചു. സോജൻ ആന്റണിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളുടെ സമഗ്രമായ പരിശ്രമം മൂലമാണ് ഓണാഘോഷം വിജയകരമായി സംഘടിപ്പിക്കാനായത്.

Previous articleനീനാ കൈരളിയുടെ ഓണാഘോഷങ്ങൾ പ്രൗഢഗംഭീരമായി
Next articleഅസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ) യുടെ ഓണം സെപ്റ്റംബർ 13ന്

Leave a Reply