Home യൂറോപ്പ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ 2023-24 വര്‍ഷത്തേയ്ക്കുള്ള പുതിയ ഭരണസമിതി രൂപീകരിച്ചു

കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ 2023-24 വര്‍ഷത്തേയ്ക്കുള്ള പുതിയ ഭരണസമിതി രൂപീകരിച്ചു

417
0

സ്‌റ്റോക്ക് ഓണ്‍ ട്രെന്റ് : സ്റ്റോക്ക് മലയാളികളുടെ ഏക ചാരിറ്റി രജിസ്‌ട്രേഡ് സംഘടനയായ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ 2023-24 വര്‍ഷത്തേയ്ക്കുള്ള പുതിയ ഭരണസമിതി രൂപീകരിച്ചു. ഏകകണ്ഠമായായിരുന്നു തെരഞ്ഞെടുപ്പ്. 2004 മുതല്‍ സ്‌റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളികളുടെ സാംസ്‌കാരിക സാമൂഹിക കലാകായിക രംഗങ്ങളിലെ ഉന്നതിക്കും സമഭാവനയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ കഴിഞ്ഞ വര്‍ഷത്തെ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ മികച്ച രീതിയില്‍ അച്ചടക്കൂര്‍വം മുന്നോട്ടുനയിച്ച പ്രസിഡന്റ് സജി വര്‍ഗീസ്, സെക്രട്ടറി സോഫി കുര്യാക്കോസ്, ട്രഷറര്‍ സജി മത്തായി എന്നിവരുടെ നേതൃത്വത്തിലുള്ള 24 അംഗ കമ്മിറ്റി സ്ഥാനമൊഴിയുമ്പോള്‍ സാമൂഹ്യ സേവന പ്രവര്‍ത്തനവും സംഘടനാ നേതൃത്വപാടവവും കൊണ്ട് സ്റ്റോക്ക് ഓണ്‍ മലായളികള്‍ക്കിടയില്‍ സുപരിചതരായവും സ്റ്റോക്കിലെ പുതുമുഖങ്ങളുമാണ് ഇനി വരും നാളുകളില്‍ കെസിഎയെ നയിക്കുന്നത്.

പ്രസിഡന്റ് ജെയിംസ് തോമസ് മൈലപ്പറമ്പില്‍, വൈസ് പ്രസിഡന്റ് ബിന്ദു അപ്പന്‍, സെക്രട്ടറി റിന്റോ റോക്കി, ജോയിന്റ് സെക്രട്ടറി ഗോപകുമാര്‍ നായര്‍, ട്രഷറര്‍ സാന്‍ജോയ് കല്ലുവേലില്‍, ജോ. ട്രഷറര്‍ സജി മത്തായി, ഓഡിറ്റര്‍ സുധീഷ് തോമസ്, കെസിഎ അക്കാദമി അഡ്മിനിസ്‌ട്രേറ്റര്‍ സോഫി കുര്യാക്കോസ്, അക്കാദമി കോഡിനേറ്റേഴ്‌സ് – നിഷ മാര്‍ട്ടിന്‍, നിമ്മി ഷിജു, ബിജു മാത്യു, കുഞ്ഞുമോന്‍ ഗോപാലന്‍, ചാരിറ്റി കോഡിനേറ്റര്‍ സൈജു മാത്യു, ചാരിറ്റി ഓര്‍ഗനൈസേഴ്‌സ് – സജി വര്‍ഗീസ്, ബിനോയ് ചാക്കോ, പിആര്‍ഒ റണ്‍സ്‌മോന്‍ എ്രഹാം, സെബാസ്റ്റിയന്‍ ലെനീസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റ് അംഗങ്ങള്‍: മിനി സുരേഷ് ബാബു, ചന്ദ്രിക ഗൗരിയമ്മ, ഷൈനി ബിജു, ജോസ് ആന്റണി, ജോബ് കറുക്കപറമ്പില്‍, രാഹുല്‍ മനോഹരന്‍, അനില്‍ പുതുശ്ശേരി, ടോമി ജോസഫ്, സിജു തോമസ്, സോക്രട്ടീസ് കുടിയിരിക്കല്‍ എന്നിവരെയും തെരഞ്ഞെടുത്തു.

Previous articleഡ്രോഗെഡ ഇന്ത്യന്‍ ഫാമിലി അസോസിയേഷന്‍ (IFA) ഉല്‍ഘാടനവും, പൊതു സമ്മേളനവും മെയ് 27ന്
Next articleമലയാളി അസോസിയേഷന്‍ ഓഫ് ദി യുകെയുടെ ഡാന്‍സ് ആന്റ് മ്യൂസിക് ക്ലാസുകള്‍ ആരംഭിക്കുന്നു

LEAVE A REPLY