ഡ്രോഗെഡ : കൗണ്ടി ലൗത്തിലെ ഡ്രോഗെഡയിൽ ഇന്ത്യന്‍ ഫാമിലി അസോസിയേഷന്‍ (IFA) പ്രവര്‍ത്തനം ആരംഭിക്കുന്നു. പരസ്പര ബഹുമാനം, സാമൂഹിക ഐക്യം, സാംസ്‌കാരിക ഉന്നമനം എന്നീ ആശയ അടിത്തറയോടെ Drogheda യിലെയും പരിസരപ്രദേശത്തെയും എല്ലാ വിഭാഗത്തില്‍പ്പെട്ട ഇന്ത്യാക്കാരെയും ജാതി, മത, വര്‍ഗ, വര്‍ണ, ദേശ വ്യത്യാസങ്ങളില്ലാതെ ഒന്നിച്ചു ഒരു കുടക്കീഴില്‍ കൊണ്ടുവരിക, സാമൂഹ്യ സാംസ്‌കാരിക ഇടങ്ങളില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുക എന്ന ആശയത്തില്‍ നിന്നും ഉടലെടുത്ത IFA (Indian Family Association) യുടെ ഉല്‍ഘാടനവും, പൊതു സമ്മേളനവും, പ്രഥമ കമ്മറ്റിയുടെ തിരഞ്ഞെടുപ്പും മെയ് മാസം 27ന് ഉച്ചക്ക് 2 മണിക്ക് Holy Family Parish Hall, Ballsgrove, Drogheda (Eircode – A92 W2PW) യില്‍ വച്ച് നടത്തപ്പെടുന്നു. ഡ്രോഗെഡയിലും പരിസരപ്രദേശത്തും ഉള്ള എല്ലാ ഇന്ത്യക്കാരെയും സ്‌നേഹപൂര്‍വ്വം കുടുംബസമേതം ക്ഷണിക്കുന്നതായി സംഘാടകസമിതി അറിയിച്ചു. IFA യുടെ പ്രഥമ ഓണാഘോഷ പരിപാടി സെപ്റ്റംബര്‍ മാസം രണ്ടാം തിയതി നടുത്തുവാന്‍ തീരുമാനമാനമായി.













