Home അമേരിക്ക ഓസ്റ്റിന്‍ പി.ഡി.എം. ധ്യാന കേന്ദ്രത്തില്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ആന്തരീക സൗഖ്യ ധ്യാനം

ഓസ്റ്റിന്‍ പി.ഡി.എം. ധ്യാന കേന്ദ്രത്തില്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ആന്തരീക സൗഖ്യ ധ്യാനം

163
0

ഓസ്റ്റിന്‍(യു.എസ്.എ.) : അമേരിക്കയില്‍ ടെക്‌സാസ് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ഓസ്റ്റിനില്‍ പ്രവര്‍ത്തിച്ചു വരുന്ന ബഹുമാനപ്പെട്ട സേവ്യര്‍ഖാന്‍ വട്ടായിലച്ചന്‍ നേതൃത്വം കൊടുക്കുന്ന പി.ഡി.എം. റിന്യൂവല്‍ സെന്ററില്‍ എല്ലാ മാസവും വിവിധങ്ങളായ നിരവധി ധ്യാനങ്ങള്‍ വിജയകരമായി നടന്നു വരുന്നു. ഈ മാസത്തെ ധ്യാനം സെപ്തംബര്‍ 19, 20, 21(വെള്ളി, ശനി, ഞായര്‍) ദിവസങ്ങളിലാണ് നടക്കുന്നത്. ഈ മൂന്ന് ദിവസത്തെ ആന്തരീക സൗഖ്യ ധ്യാനത്തിന് നേതൃത്വം കൊടുക്കുന്നത് ബഹുമാനപ്പെട്ട സേവ്യര്‍ഖാന്‍ വട്ടായിലച്ചനാണ്. സെപ്തംബര്‍ 19-ാം തീയ്യതി വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് സമാപിക്കും. എല്ലാ മാസവും നടക്കുന്ന വിവിധങ്ങളായ ധ്യാനങ്ങളില്‍ പങ്കെടുക്കാന്‍ ്അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് ഈ പി.ഡി.എം. ധ്യാനകേന്ദ്രത്തില്‍ എത്തിച്ചേര്‍ന്ന് ദൈവാനുഗ്രഹം പ്രാപിച്ച് തിരിച്ച് പോകുന്നത്. ഈ മാസം നടക്കുന്ന ധ്യാനത്തിലും നിരവധി കുടുംബങ്ങള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ആന്തരികസൗഖ്യ ധ്യാനത്തില്‍ വചന പ്രഘോഷണവും, വിശുദ്ധ കുര്‍ബ്ബാന, വിടുതല്‍ ശുശ്രൂഷകള്‍, വെഞ്ചിരിപ്പ് ശുശ്രൂഷകള്‍, പരിശുദ്ധ കുര്‍ബ്ബാനയുടെ ആരാധന തുടങങി നിരവധി ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ്. സ്പിരിച്ചല്‍ ഷെയറിംഗിനും, കുമ്പസാരത്തിനുമുള്ള സൗകര്യങ്ങള്‍ വിപുലീകരിച്ചിട്ടുണ്ട്.

നിങ്ങളുടെ സീറ്റുകള്‍ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യുന്നതിന് ഫ്‌ളൈയറില്‍ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.
8327581080, 4086434888, 4254432640.

സ്‌നേഹപൂര്‍വ്വം
സണ്ണിതോമസ്
പി.ഡി.എം. റിന്യൂവല്‍ സെന്റര്‍, ഓസ്റ്റിസ്, ടെക്‌സാസ്, യു.എസ്.ഓ.
5128975296
https://pdmaustin.org/retreats

Previous articleഅമേരിക്കയിൽ ‘വിസ ദുരുപയോഗം’ തടയാൻ പുതിയ നിയമങ്ങൾ വരുന്നു ; വിദ്യാർത്ഥികൾക്ക് ദോഷകരമാകാന്‍ സാധ്യത
Next articleനായര്‍ അസ്സോസിയേഷന്‍ ഓണാഘോഷം ; മാണി സി കാപ്പന്‍, മോന്‍സ് ജോസഫ് എന്നിവര്‍ പങ്കെടുക്കും.

Leave a Reply