Home അമേരിക്ക ചിക്കാഗോ മലയാളി അസോസിയേഷൻ ഓണാഘോഷം 2025 സെപ്റ്റംബർ 7 ന് 4 മണിക്ക്

ചിക്കാഗോ മലയാളി അസോസിയേഷൻ ഓണാഘോഷം 2025 സെപ്റ്റംബർ 7 ന് 4 മണിക്ക്

281
0

ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈ വർഷത്തെ ഓണാഘോഷം ഈ വരുന്ന സെപ്റ്റംബർ 7 ന് 4 മണിക്ക് ബെൽവുഡിൽ ഉള്ള സീ റോ മലബാർ കത്തീഡ്രൽ ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ് .വൈകിട്ട് 4 ന് വാദ്യ മേളം , താലപ്പൊലി എന്നിവയോടെ ആരംഭിക്കുന്ന പരിപാടികളെത്തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും തുടർന്ന് കത്തീഡ്രൽ ഹാളിൽ പൊതു സമ്മേളനവും കലാവിരുന്നും അരങ്ങേറും. ഈ ഓണാഘോഷത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ ,കോ ഓർഡിനേറ്റർമാരായ പ്രിൻസ് ഈപ്പൻ,കിഷോർ കണ്ണാല എന്നിവർ അറിയിച്ചു . പ്രസ്തുത വേദിയിൽ വെച്ച് ,2025 ൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹൈസ്കൂൾ വിദ്യാർത്ഥികളെ ആദരിക്കുകയും അവർക്കു വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിക്കുകയും ചെയ്യുമെന്ന് ചിക്കാഗോ മലയാളി അസോസിയേഷൻ പി ആർ ഓ ശ്രീ : ബിജു മുണ്ടക്കൽ അറിയിച്ചു. ബാസ്കറ്റ് ബോൾ മത്സര വിജയികൾക്കുള്ള ട്രോഫികളും ഓണാഘോഷ വേദിയിൽ വെച്ച് നൽകുന്നതാണ്.

ബിജു മുണ്ടക്കൽ

Previous articleഗാസയിൽ ഇസ്രായേൽ ആക്രമണത്തിൽ അൽജസീറ റിപ്പോര്‍ട്ടര്‍ ഉള്‍പ്പടെ 5 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു
Next articleഫോമാ കേരള കണ്‍വന്‍ഷന്‍ കോട്ടയത്ത് ; ചരിത്രമാക്കാന്‍ ഹൂസ്റ്റണില്‍ വമ്പിച്ച കിക്ക് ഓഫ്‌

Leave a Reply