Home അമേരിക്ക സാമുവൽ മത്തായിയ്ക്ക് ഗ്ലോബൽ എക്സ്പാറ്റ് എക്സലൻസ് അവാർഡ്

സാമുവൽ മത്തായിയ്ക്ക് ഗ്ലോബൽ എക്സ്പാറ്റ് എക്സലൻസ് അവാർഡ്

136
0

ഷാർജയിലെ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ M4U എൻ്റർടെയ്ൻമെൻ്റ്, ഷാർജ ഇൻഡ്യൻ അസോസിയേഷൻ, ഷാർജ സഫാരി മാൾ എന്നിവയുടെ സഹകരണത്തോടെ ജൂലായ് 25 ന് വൈകിട്ട് 6ന് സഫാരി മാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കും. പ്രശസ്ത പിന്നണി ഗായകനായ ജി.വേണുഗോപാലിൻ്റെ സിനിമാ സംഗീത ജീവിതത്തിൻ്റെ 40 വർഷങ്ങൾ ആഘോഷിയ്ക്കുന്ന വേദിയിലാണ് സാമുവൽ മത്തായിയ്ക്ക് പ്രവാസി പുരസ്കാരം സമ്മാനിയ്ക്കുന്നത്. ഷേയ്ക്ക് ഖാലിദ് ബിൻ നാസർ അൽ ഖാസിമി, SIA പ്രസിഡൻ്റ് നിസാർ തലങ്കര തുടങ്ങിയവർ മുഖ്യാതിഥികളായെത്തുന്നു. ഗായകൻ വേണുഗോപാലിനൊപ്പം അദ്ദേഹത്തിൻ്റെ മകനും പിന്നണി ഗായകനായ അരവിന്ദ് വേണുഗോപാലും മിഡിൽ ഈസ്റ്റിലെ പ്രശസ്ത സംഗീതജ്ഞരും ഗായകരും നർത്തകരും പരിപാടികൾ അവതരിപ്പിയ്ക്കും. നോർത്ത് അമേരിക്കയിലെ ഡാലസ് കേന്ദ്രമായി പ്രവർത്തിക്കുന്ന വ്യവസായിയായ സാമുവൽ മത്തായി മികച്ച സംഘാടകനും, സമൂഹ്യ ജീവകാരുണ്യ പ്രവർത്തകനുമാണ്. അമേരിക്കയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ഫോമായുടെ വിദ്യാഭ്യാസ- ഭാഷാ സമിതിയുടെ ചെയർമാനാണ്.

Previous articleഓസ്റ്റിന്‍ പി.ഡി.എം ധ്യാനകേന്ദ്രത്തില്‍ സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്റെ അഭിഷേകാഗ്നി ധ്യാനം അനുഗ്രഹപ്രദമായി
Next articleഅമേരിക്കന്‍ അതിഭദ്രാസന 36-ാമത് കുടുംബമേള സമാപിച്ചു

Leave a Reply