Home യൂറോപ്പ് മിന്നല്‍ എഫ്സി മലയാളി യൂറോ കപ്പ് മ്യൂണിക്കില്‍ അരങ്ങേറി

മിന്നല്‍ എഫ്സി മലയാളി യൂറോ കപ്പ് മ്യൂണിക്കില്‍ അരങ്ങേറി

133
0

മ്യൂണിക്ക് : മ്യൂണിക്കിലെ ഫുട്ബോള്‍ മലയാളികളുടെ കൂട്ടായ്മയായ മിന്നല്‍ ബയേണ്‍(എഫ്സി) മ്യൂണിക്കിന്റെ ആഭിമുഖ്യത്തില്‍ മലയാളി യൂറോപ്യന്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് 2025 സംഘടിപ്പിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ മലയാളി ഫുട്ബോള്‍ ടൂര്‍ണമെന്റ്ില്‍ 24 ടീമുകള്‍ പങ്കെടുത്തു. ജര്‍മനിയിലെയും യൂറോപ്പിലെയും മലയാളി ഫുട്ബോള്‍ ക്ളബ്ബുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് മ്യൂണിക്കിലെ ഇന്ത്യന്‍ കോണ്‍സുല്‍ അമീര്‍ ബഷീര്‍ ഉല്‍ഘാടനം ചെയ്തു. ഫൈനലില്‍ ജര്‍മനിയില്‍ നിന്നുള്ള ഓട്ടോ എഫ്സി മാഗ്ഡെബുര്‍ഗിനെ തോല്‍പ്പിച്ച് ഇറ്റലിയിലെ മിലാനില്‍ നിന്നുള്ള ടീം അഡ്ലേഴ്സ് ലംബാര്‍ഡ് എഫ്സി ചാമ്പ്യന്മാരായി. വിജയികള്‍ക്ക് ട്രോഫിയും 1000 യൂറോയും സമ്മാനിച്ചു.

ജോസ് കുമ്പിളുവേലില്‍

Previous articleദക്ഷിണ ഓസ്ട്രേലിയയിലെ വിഷപ്പായൽ വ്യാപനം ; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു
Next articleഇന്ത്യ,യുഎസ് വ്യാപാര കരാര്‍ ഉടന്‍ ; ട്രംപ്

Leave a Reply