Home ഓഷിയാന അഹമ്മദാബാദ് വിമാന ദുരന്തം ; മെൽബൺ മലയാളി കൂട്ടായ്മ അനുശോചിച്ചു

അഹമ്മദാബാദ് വിമാന ദുരന്തം ; മെൽബൺ മലയാളി കൂട്ടായ്മ അനുശോചിച്ചു

151
0

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ സ്വപ്‌നങ്ങൾ എരിഞ്ഞടങ്ങിയ സഹോദരങ്ങൾക്ക് വേണ്ടി മെൽബണിലെ ‘കർമ്മ’ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുശോചനയോഗവും ആദരാഞ്ജലികളും അർപ്പിച്ചു. വിമാന നിർമാണ കമ്പനികളും സർവീസ് ഉടമകളും സർക്കാരും വിമാനങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുത്താൻ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് യോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് സംസാരിച്ച മാധ്യമ പ്രവർത്തകൻ തിരുവല്ലം ഭാസി ആവശ്യപ്പെട്ടു.. വിമാനപകടങ്ങൾ പ്രവാസികളെയും അവരുടെ കുടുംബംഗങ്ങളെയും കടുത്ത മാനസിക സംഘർഷത്തിലും ആശങ്കയിലുമാക്കുന്നുവെന്നു തിരുവല്ലം ഭാസി പറഞ്ഞു. യോഗത്തിൽ പ്രതീഷ് മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു. മലയാളി അസോസിയേഷൻ വിക്ടോറിയ പ്രസിഡന്റ് മദനൻ ചെല്ലപ്പൻ, ഉദയൻ വേലായുധൻ, ജോസഫ് പീറ്റർ (മുൻ OICC President, Victoria), അജിത ചിറയിൽ, ഷോബി തോമസ് (MAV ജോയിന്റ് സെക്രട്ടറി), കർമ്മ ആർട്സ് ക്ലബ്‌ ട്രഷറർ ബിജു ജോസഫ് എന്നിവർ സംസാരിച്ചു.

Previous articleഇറാൻ-ഇസ്രായേൽ സംഘർഷം ; ഇന്ത്യൻ എംബസി ഇന്ത്യൻ പൗരന്മാർക്ക് 24×7 ഹെൽപ്പ്‌ലൈൻ ആരംഭിച്ചു
Next articleജി 7 ഉച്ചകോടിയിൽ പങ്കെടുക്കാന്‍ പ്രധാനമന്ത്രി കാനഡയിലെത്തി ; തീവ്രവാദത്തെക്കുറിച്ച് സംസാരിക്കും

Leave a Reply