സേലം : നടൻ ഷെെൻ ടോം ചാക്കോയുടെ പിതാവ് പി സി ചാക്കോ വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം. ഷൈനിന്‍റെ ചികിത്സാര്‍ഥം ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു കുടുംബം. അമ്മയ്ക്കും ഷെെനും പരിക്കേറ്റിട്ടുണ്ട്. ഷൈനിന്‍റെ വലത് കൈക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.














