Home അമേരിക്ക സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കോമേഴ്‌സ് ജെഎസ് സി പ്രൊഡക്ഷന്‍ ടീമിനെയും ഷാന്‍ റഹ്‌മാന്‍...

സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കോമേഴ്‌സ് ജെഎസ് സി പ്രൊഡക്ഷന്‍ ടീമിനെയും ഷാന്‍ റഹ്‌മാന്‍ മ്യൂസിക് ബാന്‍ഡ് ടീമിനെയും ആദരിച്ചു

374
0

ഹ്യൂസ്റ്റണ്‍ : സംഗീത സംവിധായകനും ഗായകനുമായ ഷാന്‍ റഹ്‌മാന്‍ നേതൃത്വം നല്‍കിയ ഇപ്പോള്‍ നോര്‍ത്ത് അമേരിക്കന്‍ പര്യടനം നടത്തുന്ന ഷാന്‍ റഹ്‌മാന്‍ മ്യൂസിക് ബാന്‍ഡും ടീമിനും ജെ.എസ്.സി. പ്രൊഡക്ഷന്‍ ടീമിനും സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കോമേഴ്‌സ് സ്‌നേഹാദരവുകള്‍ നല്‍കി. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗങ്ങള്‍ ഏവരും ഈ പരിപാടിയില്‍ സംബന്ധിക്കുകയും കലാകാരന്‍മാര്‍ക്ക് ആദരവുകള്‍ അര്‍പ്പിക്കുകയും ചെയ്തു. സംഗീത സാന്ദ്രമായ നിമിഷങ്ങള്‍ സമ്മാനിച്ച പ്രോഗ്രാം ഏവര്‍ക്കും അവിസ്മരണീയമായ നിമിഷങ്ങള്‍ സമ്മാനിച്ചു. ഷാന്‍ റഹ്‌മാനും ഒപ്പമുള്ളവരോടും കൂടി ചിലവഴിച്ച സമയങ്ങള്‍ സന്തോഷ നിമിഷങ്ങളായി മാറിയെന്ന് ഇതില്‍ പങ്കെടുത്ത ഏവരും അഭിപ്രായപ്പെട്ടു. ഇപ്രകാരമുള്ള കലാകാരന്‍മാരെ അമേരിക്ക സന്ദര്‍ശിക്കുന്ന വേളയില്‍ അവരെ ആദരിക്കുന്നതില്‍ സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കോമേഴ്‌സിനുള്ള അതിനായ സന്തോഷം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ രേഖപ്പെടുത്തുകയും സംഗീത വഴികളില്‍ നടത്തുന്ന പ്രയാണങ്ങള്‍ക്ക് കലാകാരന്മാര്‍ക്ക് എല്ലാവിധ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. സന്തോഷ് എബ്രഹാം, മില്യ ഫിലിപ്പ്, മഞ്ജു ബിനീഷ് തുടങ്ങിയ ജെ.എസ്. സി. അംഗങ്ങളും ആദരവുകള്‍ ഏറ്റുവാങ്ങി. ഈ പരിപാടിയുടെ ക്രമീകരണങ്ങള്‍ക്ക് ബ്രൂസ്, സണ്ണി, ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. സണ്ണി, വിജി, ജോര്‍ജ്, കമല, ബ്രൂസ്, സജി, ജോസ് ചേതനാല്‍, ജിജു കുളങ്ങര, ജോമോന്‍ ഇടയാടി, സോണി ആലപ്പാട്ട്, രമേശ് അടിയോടി തുടങ്ങിയവര്‍ പരിപാടി സംബന്ധിച്ചു. സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കോമേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഖറിയ കോശി ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Previous articleമെൽബണിൽ നാടകോത്സവം ; മാധവിക്കുട്ടിയുടെ ഒഴിവ് അരങ്ങിലെത്തും
Next articleഹൂസ്റ്റണിൽ നിര്യാതനായ പി.സി. ജേക്കബിന്റെ സംസ്കാരം വെള്ളിയാഴ്ച

Leave a Reply