Home അമേരിക്ക അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് രണ്ട് ഇന്ത്യൻ കുട്ടികളടക്കം മൂന്ന് പേർ മരിച്ചു,...

അമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് രണ്ട് ഇന്ത്യൻ കുട്ടികളടക്കം മൂന്ന് പേർ മരിച്ചു, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

279
0

അമേരിക്കൻ തീരമായ സാൻ ഡിയേഗോയിൽ നടന്ന ബോട്ട് അപകടത്തിൽ ഇന്ത്യക്കാരായ രണ്ട് കുട്ടികൾ മരിച്ചു. ഗുജറാത്തിൽ നിന്നുള്ള ഒരു കുടുംബം അമേരിക്കയിൽ അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ യാത്ര ചെയ്ത ബോട്ട് സാൻ ഡിയേഗോ തീരത്ത് മറിഞ്ഞതാണ് ദുരന്തത്തിന് കാരണമായത്. 14 വയസ്സുള്ള ഒരു ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. 10 വയസ്സുള്ള പെൺകുട്ടിയെ കണ്ടെത്തിയിട്ടില്ല. ഇവർ മരിച്ചിരിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. കുട്ടികളുടെ അമ്മയും അച്ഛനും അപകടത്തിൽ രക്ഷപ്പെട്ടെങ്കിലും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഈ ബോട്ടിൽ മറ്റ് അനധികൃത കുടിയേറ്റക്കാരും ഉണ്ടായിരുന്നുവെന്നും, അപകടത്തിൽ ആകെ മൂന്ന് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. അപകടത്തിൽ പങ്കെടുത്തതായി സംശയിക്കുന്ന അഞ്ച് പേരെ മനുഷ്യക്കടത്ത് കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. അമേരിക്കൻ കോസ്റ്റ് ഗാർഡ്, പോലീസ്, ഇന്ത്യൻ കോൺസുലേറ്റ് എന്നിവിടങ്ങൾ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഇന്ത്യൻ എംബസി കുടുംബത്തിന്റെ ബന്ധുക്കളെ വിവരങ്ങൾ അറിയിച്ചു

Previous articleകേരളം കണ്ട ലിയോ പതിനാലാമന്‍ പാപ്പ ; ​വിനയത്തിന്റേയും എളിമയുടേയും ഇടയന്‍
Next articleസീറോ മലബാർ സഭയുടെ നോക്ക് തീർത്ഥാടനം ; ഒരുക്കങ്ങൾ പൂർത്തിയായി, ആയിരങ്ങൾ ഇന്ന് മാതൃസന്നിധിയിൽ ഒത്തുചേരും

Leave a Reply