Home ഇന്ത്യ കേരളം കണ്ട ലിയോ പതിനാലാമന്‍ പാപ്പ ; ​വിനയത്തിന്റേയും എളിമയുടേയും ഇടയന്‍

കേരളം കണ്ട ലിയോ പതിനാലാമന്‍ പാപ്പ ; ​വിനയത്തിന്റേയും എളിമയുടേയും ഇടയന്‍

187
0

ആഗോള കത്തോലിക്ക സഭയുടെ തലവന്‍ ലിയോ പതിനാലാമന്‍ രണ്ടുവട്ടം കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. അഗസ്തീനിയന്‍ സന്യാസസഭയുടെ പ്രിയോര്‍ ജനറല്‍ ആയിരുന്നപ്പോഴാണ് റോബര്‍ട്ട് പ്രവോസ്ത് കേരളത്തിലെത്തിയത്. പറയുന്നതിനെക്കാള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ലിയോ പതിനാലാമന്‍ എളിമ നിറഞ്ഞ വ്യക്തിത്വമാണെന്ന് കേരളത്തിലെ അഗസ്തീനിയന്‍ സഭാ സമൂഹം അഭിമാനത്തോടെ പറയുന്നു. 2004ലും 2006ലും ആണ് ആഗോള കത്തോലിക്ക സഭയുെടപുതിയ അധ്യക്ഷന്‍ ലിയോ പതിനാലാമന്‍ കേരളത്തിലെത്തിയത്. 2004 ഏപ്രില്‍ 22ന് കലൂര്‍ സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍ ഡീക്കന്മാര്‍ക്ക് തിരുപ്പട്ടം നല്‍കുന്ന ചടങ്ങിനെത്തിയിരുന്നു. റോബര്‍ട്ട് പ്രവോസ്ത് ഒരു സൗമ്യവ്യക്തിത്വമാണെന്ന് അന്ന് വൈദിക പട്ടം സ്വീകരിച്ച ആറുപേരില്‍ ഒരാളായ ഫാദര്‍ ജോണ്‍ ബോസ്കോ പറയുന്നു. സംസാരിക്കുന്നതിനെക്കാള്‍ കൂടുതല്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന പാപ്പയാണ് ലിയോ പതിനാലാമന്‍ എന്ന് ഫാദര്‍ ജസ്റ്റിന്‍ ജോസഫ് പള്ളിപ്പാട്ട് പറഞ്ഞു. ആലുവയില്‍ അദ്ദേഹം രണ്ടുവട്ടം സന്ദര്‍ശിച്ചു. 2004ലും 2006ലുമാണ് അദ്ദേഹം ആലുവയിലെത്തിയത്. റോബര്‍ട്ട് പ്രിവോസ്ത് എല്ലാവരെയും സ്നേഹിക്കുന്ന എളിമയുള്ള വ്യക്തിത്വമെന്ന് അഗസ്തീനിയന്‍ സഭയുടെ ഇന്ത്യയുടെ വികാര്‍ ഫാദര്‍ വില്‍സണ്‍ ഇഞ്ചരപ്പൂ പറഞ്ഞു. ഇടക്കൊച്ചിയിലെയും തലപ്പുഴയിയിലേയും കൊല്ലത്തെയും അഗസ്തീനിയന്‍ സന്യാസഭവനങ്ങള്‍ ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്

Previous articleലിയോ പതിനാലാമൻ മാർപ്പാപ്പ തുറന്ന അതിർത്തികളെ പിന്തുണയ്ക്കുന്നു
Next articleഅമേരിക്കയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് രണ്ട് ഇന്ത്യൻ കുട്ടികളടക്കം മൂന്ന് പേർ മരിച്ചു, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Leave a Reply