Home അമേരിക്ക ഇന്ത്യൻ വംശജനായ കത്തോലിക്കാ വൈദികൻ അമേരിക്കയിൽ അജ്ഞാതൻ്റെ വെടിയേറ്റു മരിച്ചു

ഇന്ത്യൻ വംശജനായ കത്തോലിക്കാ വൈദികൻ അമേരിക്കയിൽ അജ്ഞാതൻ്റെ വെടിയേറ്റു മരിച്ചു

349
0

കാൻസസ് (യുഎസ്) : ഇന്ത്യൻ വംശജനായ കത്തോലിക്കാ വൈദികൻ ഫാ. അരുൾ കരശാല കാൻസസിലെ സെനക്ക പട്ടണത്തിൽ അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. സെന്റ് പീറ്റർ ആൻഡ് പോൾ പള്ളിയിലെ വികാരിയായ ഫാ. അരുളിന് പള്ളിയോടനുബന്ധിച്ചുള്ള താമസസ്ഥലത്താണു വെടിയേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 1994ൽ ഇന്ത്യയിൽ വൈദികപഠനം പൂർത്തിയാക്കിയ ഫാ. അരുൾ 2004 മുതൽ കാൻസസ് അതിരൂപതയിൽ സേവനം ചെയ്യുന്നു. 2011ൽ അദ്ദേഹത്തിനു യുഎസ് പൗരത്വം ലഭിച്ചിരുന്നു.

Previous articleവിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ ക്രമീകരിച്ചതായി ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത
Next articleഡാർവിൻ മലയാളി അസോസിയേഷന്റെ ‘കളിക്കളം 2025’ന് തുടക്കമായി

Leave a Reply