Home ഓഷിയാന ആക്രമണ സാധ്യത ; സുഡാനിലെ ഇന്ത്യന്‍ എംബസി താല്‍കാലികമായി മാറ്റി

ആക്രമണ സാധ്യത ; സുഡാനിലെ ഇന്ത്യന്‍ എംബസി താല്‍കാലികമായി മാറ്റി

249
0

ഖാര്‍ത്തൂം : ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം താല്‍കാലികമായി മാറ്റി. ഖാര്‍ത്തൂമില്‍ നിന്ന് പോര്‍ട്ട് സുഡാനിലേക്കാണ് ഇന്ത്യ എംബസി മാറ്റിയത്. ഖാര്‍ത്തൂമില്‍ ആക്രമണത്തിന് സാധ്യതയുള്ളതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തിയാണ് നയതന്ത്ര കാര്യാലയം മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. സുഡാനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എംബസിയുടെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്ബറുകളും ഇമെയിലും എംബസി പുറത്തുവിട്ടിട്ടുണ്ട്. ഫോണ്‍ നമ്ബറുകള്‍: +249 999163790; +249 119592986; +249 915028256 and E-mail: cons1.khartoum@mea.gov.in സുഡാന്‍ സൈന്യവും അര്‍ധ സൈനിക വിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തില്‍ കുടുങ്ങിയ 3,195 ഇന്ത്യക്കാരെ ഓപറേഷന്‍ കാവേരിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ തിരികെ എത്തിച്ചിരുന്നു.

Previous articleആലപ്പുഴ ദേശീയ പാതയില്‍ ലോറികള്‍ കൂട്ടിയിടിച്ചു, വന്‍ ഗതാഗതക്കുരുക്ക്
Next articleവന്ദേഭാരതിന്റെ സമയം മാറും ; ഒരാഴ്ച കൂടി വിലയിരുത്തിയ ശേഷം സമയം പുനഃക്രമീകരിക്കും

Leave a Reply