Home യൂറോപ്പ് ചിക്കൻ കഴുകരുത് – ആരോഗ്യത്തിന് അപകടം ! യുകെ മലയാളിയുടെ അനുഭവക്കുറിപ്പ് വൈറലാകുന്നു

ചിക്കൻ കഴുകരുത് – ആരോഗ്യത്തിന് അപകടം ! യുകെ മലയാളിയുടെ അനുഭവക്കുറിപ്പ് വൈറലാകുന്നു

323
0

നാം പലരും വീട്ടിൽ ചിക്കൻ വാങ്ങിയാൽ അതിനെ വെള്ളത്തിൽ കഴുകിയിട്ട് മാത്രമേ പാചകം ചെയ്യാറുള്ളൂ. എന്നാൽ, ഇതു വലിയൊരു ആരോഗ്യപ്രശ്‌നത്തിന് ഇടയാക്കാം. ചിക്കനിൽ ഉണ്ടാകാവുന്ന Salmonella, Campylobacter പോലെയുള്ള അണുക്കൾ കഴുകുമ്പോൾ വെള്ളത്തിന്റെ തളിപ്പാറ്റയിലൂടെ അടുക്കളയിലെ മറ്റു ഉപകരണങ്ങളിലേക്കും ഭക്ഷ്യവസ്തുക്കളിലേക്കും പടരാൻ സാധ്യതയുണ്ട്. ഈ അണുക്കൾ ശരീരത്തിൽ കടന്നാൽ ഭക്ഷ്യവിഷബാധ, വയറിളക്കം, കുടലിന് ഗുരുതരമായ ഇൻഫെക്ഷനും ഉണ്ടാക്കാം. അതിനാൽ, ചിക്കൻ അല്ലെങ്കിൽ മറ്റ് മാംസപദാർത്ഥങ്ങൾ കഴുകാതെ നേരിട്ട് ഉയർന്ന താപനിലയിൽ നന്നായി വേവിച്ച് മാത്രം ഉപയോഗിക്കുക എന്നതാണ് സുരക്ഷിതമായ മാർഗം. നമ്മുടെ അടുക്കള ശുചിത്വം പാലിക്കാനും ആരോഗ്യപരമായ പാചകരീതികൾ പിന്തുടരാനും ഈ അവബോധം ആവശ്യമുണ്ട്. UK National Health Service (NHS) പോലെയുള്ള ആരോഗ്യസ്ഥാപനങ്ങൾ പോലും ചിക്കൻ കഴുകരുതെന്ന് നിർദ്ദേശിക്കുന്നു.

കൂടാതെ, അടുക്കളയിലെ എല്ലാ ഉപകരണങ്ങളും കൈകളും ചിക്കനെ കൈകാര്യം ചെയ്ത ശേഷം നന്നായി കഴുകി അണുവിമുക്തമാക്കുക. ഭക്ഷ്യവിഷബാധ തടയാൻ വേണ്ടിയുള്ള ഈ ചെറിയ ശ്രദ്ധ, നമ്മുടെ ആരോഗ്യം മാത്രമല്ല – കുടുംബത്തിൻ്റെയും സാമൂഹിക പരിസരത്തിന്റെയും സുരക്ഷയ്ക്ക് നിർണ്ണായകമാണ്. നമ്മുടെ ആരോഗ്യത്തിന് നാം തന്നെ ഉത്തരവാദികളാകാം! യു കെ മലയാളി കനേഷ്യസ് അത്തിപ്പൊഴിയിലിൻ്റെ ഫേസ് ബുക്ക് പോസ്റ്റ് പൂർണമായും വായിക്കാം..

ഇത് വായിക്കാതെപോകരുത്!!!”

നിങ്ങൾ സുപ്പർ മാർകെറ്റുകളിൽ നിന്നും വാങ്ങുന്ന ചിക്കെൻ, മറ്റു മീറ്റുകൾ ഒക്കെ,കുക്ക് ചെയ്യുന്നതിന് മുൻപ് കഴുകാറുണ്ടോ???? ഞാൻ ആശുപത്രിയിൽ കിടന്ന ഫോട്ടോ ഇട്ടപ്പോൾ കുറച്ചു പേരെങ്കിലും അത് കണ്ടു വിഷമിച്ചു. പക്ഷെ ഫോട്ടോ ഇട്ടതിനു ഒരു വ്യക്തമായ ഉദ്ദേശം ഉണ്ടായിരുന്നു. ഒരു അവൈർനെസ്സ് നൽകുക എന്നതായിരുന്നു ലക്ഷ്യം!!! അതിനെക്കുറിച്ചു പറയാം. എന്നെ സ്നേഹിക്കുന്ന സുഹൃത്തുക്കൾക്ക് എനിക്ക് എന്ത് പറ്റി എന്ന ആകാംഷ സ്വഭാവീകമായി നില നിൽക്കുന്നു എന്നതും ഈ കുറിപ്പിന് ആധാരമാണ്!!! എന്റെ ആരോഗ്യം മെച്ചപ്പെടുന്നു! അടുത്ത ദിവസം മുതൽ പഴയതു പോലെ ആരോഗ്യത്തോടെ തിരിച്ചു വരാം എന്ന് കരുതുന്നു!

ഇനി കാര്യത്തിലേക്കു കടക്കാം!!

വെള്ളത്തിലൂടെയോ, അതല്ലെങ്കിൽ,നമ്മൾ കഴിക്കുന്ന മാംസത്തിലൂടെയോ ചിക്കണിലൂടെയോ ഒക്കെ പകരുന്ന’ Campylobacter’ എന്ന ബാക്റ്റീരിയ ആയിരുന്നു എന്നെ 3 ദിവസം ആശുപത്രിയിൽ കിടത്തിയ വില്ലൻ. ഇതൊരു കോമൻ വൈറസ് ആണ്. യു കെ യിൽ 1 ലക്ഷത്തിൽ 100 പേർ എന്ന കണക്കിൽ ഇത് റിപ്പോർട്ട്‌ ചെയ്യപ്പെടാറുണ്ട്. സാധാരണ ഗതിയിൽ 3, 4 ദിവസം കൊണ്ട് ഇത് തന്നത്താൻ ഭേദമാകേണ്ടതാണ്. എന്നാൽ ചിലരിൽ ഇത് ആരോഗ്യം മോശമാക്കുകയും ആന്റി ബയോട്ടിക്കിന്റെ സഹായം തേടേണ്ടി വരികയും ചെയ്യാറുണ്ട്. കൂടാതെ കുടലിൽ ഇൻഫെക്ഷൻ വരെ ഉണ്ടാകാനും കാരണമാകുന്നു.. അത്തരം സാഹചര്യങ്ങളിൽ സുഖമാകുവാൻ കൂടുതൽ ദിവസങ്ങൾ വേണ്ടിവരും.. എന്റെ കാര്യത്തിൽ സംഭവിച്ചതാണ്.

Previous articleഓസ്‌ട്രേലിയയിൽ ഹിന്ദു സ്‌കൂൾ സ്ഥാപിക്കുന്നതിന് സഹായ വാഗ്ദാനം നൽകി പ്രതിപക്ഷ നേതാവ് പീറ്റർ ഡട്ടൺ
Next articleവി.ഔസേപ്പിതാവിന്റെ മരണത്തിരുന്നാള്‍ നീനയില്‍ ഭക്തിസാന്ദ്രമായി കൊണ്ടാടി

Leave a Reply