Home യൂറോപ്പ് 18 മണിക്കൂര്‍ അടച്ചിട്ട ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

18 മണിക്കൂര്‍ അടച്ചിട്ട ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

242
0

18 മണിക്കൂര്‍ അടച്ചിട്ട ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലെ വൈദ്യുതി വിതരണം തീപിടുത്തത്തെ തുടര്‍ന്ന് നിലച്ചിരുന്നു. ഇതോടെ പതിനായിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങി.വ്യാഴാഴ്ച രാത്രിയില്‍ അടുത്തുള്ള ഒരു സബ്സ്റ്റേഷനില്‍ ഉണ്ടായ വന്‍ തീപിടുത്തത്തെത്തുടര്‍ന്ന് ഹീത്രോ വിമാനത്താവളം പൂര്‍ണ്ണമായും അടച്ചുപൂട്ടേണ്ടി വന്നിരുന്നു. വിമാനത്താവളം വീണ്ടും തുറക്കാന്‍ തങ്ങളുടെ ടീം അക്ഷീണം പ്രയത്‌നിച്ചതായും യാത്രക്കാരോട് അകന്നു നില്‍ക്കാന്‍ പറഞ്ഞതായും വിമാനത്താവള അധികൃതര്‍ പറഞ്ഞു. പ്രവര്‍ത്തനം പുനരാരംഭിച്ച ശേഷം, വെള്ളിയാഴ്ച സൂര്യാസ്തമയത്തിന് തൊട്ടുമുമ്പ് ആദ്യ വിമാനം ലാന്‍ഡ് ചെയ്തു. ശനിയാഴ്ച വിമാനത്താവളം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Previous articleപ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈറ്റ് ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
Next articleഓൾ കേരളാ കോളേജ് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ അക്കാഫ് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

Leave a Reply