ജനപങ്കാളിത്തം കൊണ്ട് കാണികളുടെ ശ്രദ്ധയാകർഷിച്ച വാട്ടർഫോഡ് മലയാളി അസോസിയേഷന്റെ സെന്റ് പാട്രിക്സ് ഡേ പരേഡ് വ്യത്യസമാർന്ന കലാ രൂപങ്ങൾ കൊണ്ടും, നൃത്തചുവടുകൾ കൊണ്ടും, ചെണ്ട വാദ്യ താളമേളം കൊണ്ടും കാണികളുടെ മനം കവർന്നു. തണുത്ത കാലാവസ്ഥയെ ആവേശം കൊണ്ട് മറികടന്ന് പരേഡിനെത്തിച്ചേർന്ന കാണികൾക്ക് മുന്നിൽ സാംസ്കാരിക വൈവിധ്യങ്ങൾ വിളിച്ചോതുന്ന വേഷങ്ങളിലാണ് വിവിധ പ്രായത്തിലുള്ളവർ എത്തിയത്.













