യുകെയിലെ മലയാളി ഡോക്ടർ വിനോദ് മേനോന് ഒബിസിറ്റി സർജറി സൊസൈറ്റി ഓഫ് ഇന്ത്യ ഓണററി ലൈഫ് അംഗത്വം നൽകി ആദരിച്ചു. കഠിനവും സങ്കീർണ്ണവുമായ പൊണ്ണത്തടിയുള്ള വ്യക്തികൾക്കുള്ള നേതൃത്വം, അദ്ധ്യാപനം, പരിശീലനം, പരിചരണം എന്നിവയ്ക്കുള്ള ശ്രദ്ധേയമായ സംഭാവനകളെ മാനിച്ചാണ് ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. വിനോദ് മേനോന് ഒബിസിറ്റി സർജറി സൊസൈറ്റി ഓഫ് ഇന്ത്യ (OSSI) ഓണററി ലൈഫ് അംഗത്വം നൽകി ആദരിച്ചത്. 2025 ഫെബ്രുവരി 20-22 വരെ മുംബൈയിലെ ജിയോ കൺവെൻഷൻ സെൻ്ററിൽ നടന്ന IFSO-APC & OSSI കോൺഗ്രസ് 2025-ൽ വച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറാണ് അവാർഡ് സമ്മാനിച്ചത്. ലാപ്രോസ്കോപ്പിക് അപ്പർ ഗാസ്ട്രോഇൻ്റസ്റ്റൈനൽ ഒബിസിറ്റി സർജനും ക്യാൻസർ വിദഗ്ധനുമായ ഡോ. വിനോദ് മേനോൻ കവൻട്രി, വാർവിക്‌ഷയർ, ലീമിംഗ്‌ടൺ സ്‌പാ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ഹെഡായും പ്രവർത്തിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് ഒബിസിറ്റി & മെറ്റബോളിക് എസ്എംഎസ്എസ്എസ്‌റി സൊസൈറ്റിയുടെ പ്രസിഡൻ്റ്, സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ആദ്യത്തെ വെള്ളക്കാരല്ലാത്ത വ്യക്തി കൂടിയായി ഡോ.വിനോദ് മേനോൻ. ബിഒഎംഎസ്എസിലെ പ്രസിഡൻറായ കാലത്ത് തന്നെ, ഒബിസിറ്റി സർജറി സൊസൈറ്റി ഓഫ് ഇന്ത്യയുമായി (ഒഎസ്എസ്ഐ) സംയുക്ത സഹകരണത്തിന് തുടക്കമിട്ടു. ഇത് രണ്ട് സമൂഹങ്ങൾക്കിടയിലുള്ള അറിവ്, മാർഗ്ഗനിർദ്ദേശങ്ങൾ, പരിചരണ പാതകൾ, ഗവേഷണം എന്നിവയുടെ കൈമാറ്റം സാധ്യമാക്കി. ഇരു ദിശകളിലുമുള്ള ട്രെയിനികൾക്കായി വിദേശ ഫെലോഷിപ്പുകളും സ്ഥാപിച്ചിട്ടുണ്ട്.













