ദുബായ് : വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജണൽ വുമൺസ് ഫോറം പോഷകാഹാരത്തെക്കുറിച്ചുള്ള ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.’നറി ഷ് യുവർ ബോഡി ബാലൻസ്‌ഡ് ഡയറ്റ് ആൻഡ് ന്യൂട്രിഷൻ ഡ്യൂറിങ് ഫാസ്റ്റിങ്’എന്ന പേരിൽ നടന്ന പരിപാടിയിൽ മികച്ച പങ്കാളിത്തം ഉണ്ടായി. ഡോ. ഷംനാദ്, ഡയറ്റിഷ്യൻ അനൂപ ജോസ് എന്നിവർ ചേർന്ന് ഭക്ഷണക്രമത്തിൽ പ്രത്യേകിച്ച് നൊയമ്പുകാലത്തു അനുവർത്തിക്കേണ്ട നിർദേശങ്ങൾ പങ്കുവച്ചു. ഡബ്ല്യുഎംസി ഗ്ലോബൽ വുമൺസ് ഫോറം ചെയർപേഴ്സൺ എസ്തർ ഐസക്ക് പരിപാടി ഔപ ചാരികമായി ഉദ്ഘാടനം ചെയ്തു. മിഡിൽ ഈസ്റ്റ് റീജണൽ വുമൺസ് ഫോറം പ്രസിഡന്റ് റാണി ലിജേഷ് അധ്യക്ഷയായി.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ഷാഹുൽ ഹമീദ്, മിഡിൽ ഈസ്റ്റ് റീജണൽ പ്രസിഡൻ്റ് വിനീഷ് മോഹൻ, മിയാസ് മൂസ, താഹിറ കല്ലുമുറിക്കൽ, വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജണൽ വൈസ് ചെയർപേഴ്‌സൺ സ്മിത ജയൻ,ജോയിന്റ് സെക്രട്ടറി നസീല ഹുസൈൻ, മേരിമോൾ ഇഗ്നേഷ്യസ് എന്നിവർ സംസാരിച്ചു. വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജണൽ വുമൺസ് ഫോറം സെക്രട്ടറി മിലാന അജിത്ത് സ്വാഗതവും കുവൈത്ത് പ്രൊവിൻസ് വിമൻസ് ഫോറം സെക്രട്ടറി ബിന്ദു സജീവ് നന്ദിയും പറഞ്ഞു.












