Home യൂറോപ്പ് വാട്ടർഫോർഡ് മലയാളി അസോസിയേഷന് നവനേതൃത്വം; ഷിജു ശാസ്താംകുന്നേൽ പ്രസിഡണ്ട്, രാഹുൽ രവീന്ദ്രൻ സെക്രട്ടറി

വാട്ടർഫോർഡ് മലയാളി അസോസിയേഷന് നവനേതൃത്വം; ഷിജു ശാസ്താംകുന്നേൽ പ്രസിഡണ്ട്, രാഹുൽ രവീന്ദ്രൻ സെക്രട്ടറി

199
0

വാട്ടർഫോർഡിലെയും പരിസരപ്രദേശങ്ങളിലും പ്രവാസി മലയാളി സമൂഹത്തിൽ കഴിഞ്ഞ പതിനേഴു വർഷക്കാലമായി സജീവമായി പ്രവർത്തിക്കുന്ന വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. വാർഷിക പൊതുയോഗം തിരഞ്ഞെടുത്ത കമ്മിറ്റിയുടെ ആദ്യ യോഗമാണ് 2025- 2027 കാലാവധിയിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. മുൻ പ്രസിഡണ്ട് അനൂപ് ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷിജു ശാസ്താംകുന്നേലിനെ പ്രസിഡണ്ടായും രാഹുൽ രവീന്ദ്രനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടായി ജിബി ജോസഫ്, ജോയിൻ്റ് സെക്രട്ടറിയായി റോണി സാമുവൽ തോമസ് എന്നിവരെ തിരഞ്ഞെടുത്തു. അസോസിയേഷന്റെ ട്രഷററായി നിർമ്മല അലക്സിനെയും ജോയിൻറ് ട്രഷററായി റോയിസ് പി വർഗീസിനെയും നിയമിച്ചു. മലയാളം മിഷൻ കോർഡിനേറ്ററായി ജയാ പ്രിൻസിനെയും, കൾച്ചറൽ വിഭാഗം കോർഡിനേറ്ററായി ഗീതു മനോഷിനെയും തിരഞ്ഞെടുത്തു.

സ്പോർട്സ് ആൻഡ് ഗെയിംസ് കോർഡിനേറ്റർ സ്ഥാനത്തേക്ക് ജോൺസൺ പി സണ്ണിയെയും യൂത്ത് വിംഗ് കോർഡിനേറ്ററായി വിപിൻ ജോൺ തോമസിനെയും നിയമിച്ചു. മീഡിയ കോർഡിനേറ്ററായി ഷാജു ജോസിനെ നിയോഗിച്ചു. അനൂപ് ജോൺ, ബോബി ഐപ്പ് , സാബു ഐസക് മംഗലശ്ശേരി, അലക്സ് തോമസ്, സുരേഷ് ജോർജ്, നീതു ജോൺ, സാം ജോൺ കോശി, ജോമിച്ചൻ അലക്സ് എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. സംഘടനയുടെ ഓഡിറ്ററായി മെൽബിൻ തോമസ് ചുമതലയേറ്റു. മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ കമ്മറ്റി വിലയിരുത്തുകയും ഭാവി പ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി സംഘടിപ്പിക്കാനുള്ള പദ്ധതികളും വിശദമായി ചർച്ച ചെയ്തു. അസോസിയേഷൻറെ തുടർപ്രവർത്തനങ്ങളിൽ വാട്ടർഫോർഡിലെ മുഴുവൻ പ്രവാസി മലയാളി സമൂഹത്തിന്റെയും പിന്തുണ കമ്മിറ്റി അഭ്യർത്ഥിച്ചു.

Previous articleഅയർലൻഡ് മലയാളി കൂട്ടായ്മ ആയ പെഡൽസ് ൻ്റെ ആഭിമുഖ്യത്തിൽ സമാധാന സംഗമം നടന്നു
Next articleകുരുവിള ജോർജ് ആയ്യൻകോവിൽ ഡബ്ലിൻ കൗണ്ടിയിലെ പീസ് കമ്മീഷണറായി നിയമിതനായി

Leave a Reply