ഹ്യൂസ്റ്റൺ : ടെക്‌സാസിലെ ഷുഗർലാൻഡ് സിറ്റി കൗൺസിൽ അറ്റ് ലാർജ് പൊസിഷൻ ഒന്നിലേക്ക് പ്രമുഖ മലയാളി സാമൂഹിക പ്രവർത്തകൻ ഡോ. ജോർജ് കാക്കനാട്ട് മത്സരിക്കുന്നു. മെയ് മൂന്നിനാണ് ഇലക്ഷൻ. ഏപ്രിൽ 21 മുതൽ 29 വരെ ഏർലി വോട്ടിംഗ്. മേയറും ആറ് കൗണ്സിലർമാരുമാണ് നഗരത്തിന്റെ ഭരണം നടത്തുന്നത്. അതിൽ രണ്ടു പേർ അറ്റ് ലാർജ് കൗണ്സിലർമാരാണ്. അതായത് മൊത്തം വോട്ടർമാരാണ് അവരെ തെരഞ്ഞെടുക്കുന്നത്. സോഷ്യൽ മീഡിയ ആപ്പ് വഴി മയക്കുമരുന്ന് വിതരണം : ട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റി പൂർവ്വ വിദ്യാർത്ഥി അനുദീപ് രേവൂരിനെതിരെ കേസെടുത്തു. ബെംഗളൂരു സിറ്റി ആംഡ് റിസർവിലെ ജീവനക്കാർ 59 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി
ആകെ 111,000 ൽ പരം ജനസംഖ്യയുള്ള ഷുഗർലാണ്ടിൽ 38 ശതമാനം വീതം ഏഷ്യക്കാരും വെള്ളക്കാരും ആണ് . 12 ശതമാനം ഹിസ്പാനിക്കുകയും 7 ശതമാനം കറുത്തവരും. ഇന്ത്യക്കാരിൽ നല്ലൊരു ശതമാനം മലയാളികളുണ്ട്. റിപ്പബ്ലിക്കൻ പക്ഷത്തുള്ള നഗരമെങ്കിലും സിറ്റി കൗൺസിൽ ഇലക്ഷൻ കക്ഷിരഹിതമാണ്. സാമ്പത്തിക അച്ചടക്കം പാലിക്കുക , ജീവിത നിലവാരം ഉയർത്തുക, പൊതുസുരക്ഷിതത്വം ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളുമായാണ് ഡോ. ജോർജ് രംഗത്തിറങ്ങിയിരിക്കുന്നത്. നഗരത്തിൻ്റെ ബജറ്റ് ഫലപ്രാപ്തിക്കും കാര്യക്ഷമതയ്ക്കും ലേസർ പോലെ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നദ്ദേഹം നിർദേശിക്കുന്നു. നികുതികളും പിഴകളും ഫീസും മിനിമം ആക്കണം. ഏറ്റവും കുറഞ്ഞ ചെലവിൽ സേവനങ്ങൾ നൽകുന്നതിനായി നഗരത്തിന്റെ വളർച്ചയിലും വികസനത്തിലും എല്ലാ ഘട്ടങ്ങളിലും ജനപങ്കാളിത്തം ഉറപ്പാക്കണം.













