വാറന്‍ : ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് മിഷിഗണിന്റെ (INAM) ഡിസംബര്‍ എട്ടിന് നടത്തപ്പെട്ട ജനറല്‍ബോഡിയില്‍ വച്ച് ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ക്രിസ്മസ് ആഘോഷവും നടത്തപ്പെട്ടു. വാറനിലുള്ള സി.എസ്.ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഗ്രേറ്റ് ലേക്‌സ് ചര്‍ച്ച് ഹാളില്‍ വച്ചാണ് പരിപാടികള്‍ അരങ്ങേറിയത്. മലയാളി നഴ്‌സ് സാബു മാത്യു (55) ന്റെ സംസ്‌കാരം നാളെ, ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സംസ്‌കാര ശുശ്രൂഷാ ചടങ്ങുകൾക്ക് നേതൃത്വം നൽകും യുകെ മലയാളികളുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ട് തൂമഞ്ഞു പെയ്യുന്ന പാതിരാവിൽ… എന്ന ക്രിസ്മസ് ഗാനം ചെസ്റ്റർഫീൽഡിൽ റിലീസ് ചെയ്തു..
പ്രസിഡന്റ് ആനി മാത്യൂസിന്റെ അദ്ധ്യക്ഷതയില്‍നടന്ന മീറ്റിംഗില്‍ സെക്രട്ടറി ഡെയ്‌സണ്‍ ചാക്കോ, ട്രഷറര്‍ സരജ സാമുവേല്‍, മുന്‍ ബി.ഒ.റ്റി മെമ്പേഴ്‌സ് എന്നിവരും സന്നിഹിതരായിരുന്നു. 2025- 26 ലേക്കുള്ള പുതിയ ഭാരവാഹികളായി സിനസ് ജോസഫ് (പ്രസിഡന്റ്), സൂസന്‍ ഏബ്രഹാം (വൈസ് പ്രസിഡന്റ്), ഷൈബി മസ്‌കര്‍നഹാസ് (സെക്രട്ടറി), അനിക മാത്യൂസ് (ജോയിന്റ് സെക്രട്ടറി), സരജാ സാമുവേല്‍ (ട്രഷറര്‍), എന്നിവരെ കൂടാതെ ബി.ഒ.റ്റി മെമ്പേഴ്‌സ്, ഇലക്ഷന്‍ ചെയര്‍, കമ്മിറ്റി മെമ്പേഴ്‌സ് എന്നിവരേയും തെരഞ്ഞെടുത്തു. കൂടുതല്‍ നഴ്‌സുമാരേയും, നഴ്‌സ് പ്രാക്ടീഷണര്‍മാരേയും INAM സംഘടനയിലേക്ക് സ്വാഗതം ചെയ്യുന്നു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.












