Home അമേരിക്ക ജോർജിയയിലെ റിസോർട്ടിൽ 12 ഇന്ത്യക്കാർ മരിച്ചനിലയിൽ

ജോർജിയയിലെ റിസോർട്ടിൽ 12 ഇന്ത്യക്കാർ മരിച്ചനിലയിൽ

229
0

ജോർജിയയിലെ ഒരു റിസോർട്ടിൽ 12 ഇന്ത്യക്കാരെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം പുരോഗമിക്കുന്നു. പ്രാഥമിക പരിശോധനയിൽ മരണത്തിന് കാരണം വിഷവാതകം എന്ന നിഗമനത്തിലാണ് അധികൃതർ. രണ്ടാം നിലയിലുള്ള കിടപ്പുമുറിയിലാണ് 12 പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി കിടപ്പു മുറികള്‍​ക്ക​ടു​ത്ത് വൈ​ദ്യു​തി ജ​ന​റേ​റ്റര്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. ഇ​തി​ൽ​നി​ന്നു​ള്ള പു​ക ശ്വ​സി​ച്ചാ​കാം മ​ര​ണ​മെ​ന്നാ​ണ് അ​നു​മാ​നം. മരിച്ച 12 പേരും ഇന്ത്യൻ റെസ്റ്റോറന്റിലെ ജീവനക്കാരായിരുന്ന ഇന്ത്യൻ പൗരന്മാരാണെന്ന് ടിബിലിസിയിലെ ഇന്ത്യയൻ എംബസി ഉദ്യോ​ഗസ്ഥർ സ്ഥിരീകരിച്ചു.
മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനുള്ള ഫൊറൻസിക് പരിശോധനകൾ നടന്നു വരികയാണ്.

Previous articleകോർക്ക് ആശുപത്രിയിൽ കുട്ടികള്‍ക്ക് സമ്മാനങ്ങളുമായി സാന്തക്ലോസ് ഹെലികോപ്റ്ററിൽ പറന്നിറങ്ങി
Next articleഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് മിഷിഗണിന്റെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ക്രിസ്മസ് ആഘോഷവും നടത്തപ്പെട്ടു

Leave a Reply