Home യൂറോപ്പ് 3D യിൽ ഒരുങ്ങുന്ന ബൈബിൾ സിനിമയുടെ 3D ടൈറ്റിൽ പോസ്റ്റർ മാർപാപ്പ പ്രകാശനം ചെയ്തു

3D യിൽ ഒരുങ്ങുന്ന ബൈബിൾ സിനിമയുടെ 3D ടൈറ്റിൽ പോസ്റ്റർ മാർപാപ്പ പ്രകാശനം ചെയ്തു

189
0

ലോക സിനിമാ ചരിത്രത്തിൽ പുതുചരിത്രമെഴുതുന്ന 3D ബൈബിള്‍ സിനിമ ‘ജീസസ് ആൻഡ് മദർ മേരി’യുടെ (Jesus and Mother Mary movie) ടൈറ്റിൽ 3D പോസ്റ്റർ വത്തിക്കാനിൽ വെച്ച് പ്രകാശനം ചെയ്തു. ഹോളിവുഡിലും, യു.എ.ഇയിലും ആസ്ഥാനമായ റാഫേൽ ഫിലിം പ്രൊഡക്ഷൻസാണ് ഈ സിനിമ ഇംഗ്ലീഷ് ഭാഷയിലും മറ്റു ഭാഷകളിലേക്കും നിർമ്മിക്കുന്നത്. സിനിമയുടെ 3D പോസ്റ്റർ പ്രകാശന ചടങ്ങ് നിർവഹിച്ച് പോപ്പ് ഫ്രാൻസിസ് അനുഗ്രഹിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150-ലധികം ആളുകൾ പങ്കെടുത്തിരുന്ന ചടങ്ങിൽ സിനിമയുടെ നിർമാതാവായ റാഫേൽ പോഴോലിപറമ്പിൽ മാർപാപ്പയ്ക്ക് മാർപാപ്പയുടെ തന്നെ മനോഹരമായ 3D ഫോട്ടോ സമ്മാനിച്ചു.

റാഫേല്‍ പൊഴോലിപറമ്പിൽ നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് തോമസ് ബെഞ്ചമിനാണ്. ജീമോന്‍ പുല്ലേലി സിനിമയുടെ പ്രോജക്ട് ഡിസൈനിഗിംനും ടെക്നിക്കൽ ഡയറക്ഷനും നേതൃത്വം നല്‍കുന്നു. റാഫേൽ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ഈ സിനിമയിൽ സഹ നിർമ്മാണത്തിലേക്ക് ഖത്തർ വ്യവസായിയായ ഡേവിസ് ഇടകളത്തുരും, യു.എ.ഇ. – ഇന്ത്യയിൽ നിന്നുമായി 10ഓളം പേരും കൈ കോർക്കുന്നു. ലോക സിനിമയെ തന്നെ 3D എഫക്ട്സ് കൊണ്ട് അവതാറിലൂടെ വിസ്മയിപ്പിച്ച ചക്ക് കോമിസ്കി ഈ പ്രോജക്ടിന്റെ 3D കൈകാര്യം ചെയ്യുന്നു. ബ്രിട്ടനും ഇറ്റലിയിലും ആസ്ഥാനമാക്കിയ മേക്കപ്പ് സ്പെഷ്യലിസ്റ്റ് കമ്പനിയായ മക്കിനാരിയം പ്രോസ്തെറ്റിക് മേക്കപ്പിന് നേതൃത്വം നല്‍കുന്നു. ഹോങ്‌കോങ്ങ് ആസ്ഥാനമായ ക്യാമെക്സ് ആർട്ട് പ്രൊഡക്ഷൻ നിർവ്വഹിക്കുന്നു. 3D സ്റ്റീരിയോയോസ്‌കോപിക് പ്രൊഡക്ഷന്‍ ദുബായ് – ഇന്ത്യൻ ആസ്ഥാനമായ XRFX കൈകാര്യം ചെയ്യുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ചുമതല ഇന്ത്യൻ സ്ഥാപനം ആയ CG പാർക്കാണ് നിർവഹിക്കുന്നത്.

3D സിനിമാ സാങ്കേതികവിദ്യയുടെ പുതുസാധ്യതകളെ ഉപയോഗിച്ചുകൊണ്ട് നിർമ്മിക്കുന്ന ഈ വമ്പൻ ബജറ്റ് സിനിമ ആഗോളതലത്തിലുള്ള ജനങ്ങളിലേക്ക് 3Dയിലൂടെ പുതു ദൃശ്യവിസ്മയം ഏറ്റവും മികച്ച രീതിയിൽ എത്തിക്കാനാണ് റാഫേൽ ഫിലിം പ്രൊഡക്ഷൻ ലക്ഷ്യമിടുന്നത്. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.

Previous articleപോർട്ട് ചെസ്റ്റർ സെൻ്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
Next article‘മാധ്യമ ധർമ്മം അറിയാതെയുള്ള മാധ്യമ പ്രവർത്തനം അപകടകരം’: ഓഐസിസി (യു കെ) സംഘടിപ്പിച്ച സിമ്പോസിയം ശ്രദ്ധേയവും കാലികപ്രസക്തവുമായി

Leave a Reply