Home യൂറോപ്പ് സംഗീത പ്രേമികളിൽ പെരുമഴയായി പെയ്തിറങ്ങി WMC സ്വിറ്റ്സർലൻഡ് പ്രൊവിൻസ് ചിത്രോത്സവം 2024 ന്

സംഗീത പ്രേമികളിൽ പെരുമഴയായി പെയ്തിറങ്ങി WMC സ്വിറ്റ്സർലൻഡ് പ്രൊവിൻസ് ചിത്രോത്സവം 2024 ന്

227
0

വേൾഡ് മലയാളി കൗൺസിൽ സ്വിറ്റ്സർലൻഡ് പ്രൊവിൻസ് കേരള പിറവി ആഘോഷത്തോടനുബന്ധിച്ച് നടത്തിയ ചിത്രോത്സവം സംഗീത പ്രേമികളിൽ പെരുമഴയായി പെയ്തിറങ്ങി. മലയാളികളുടെ അഹങ്കാരവും, പത്മഭൂഷൻ ജേതാവും,സൗത്ത് ഇന്ത്യൻ ഗാനരംഗത്തെ വാനമ്പാടിയുമായ ശ്രീമതി ചിത്രയോടൊപ്പം മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക തുടങ്ങിയവരുടെ മാസ്മരിക ഗാനങ്ങൾ കാണികളെ പുളകമണിയിച്ചു. നവംബർ രണ്ടാം തീയതി ഉച്ചതിരിഞ്ഞ് 3 30 ന് റാഫ്സിലെ സ്പോട്ട് ഹാളിൽ ഡബ്ലിയു.എം. സി ഗ്ലോബൽ പ്രസിഡൻറ് ശ്രീ. തോമസ് മുട്ടക്കൽ ആയിരക്കണക്കിന് കാണികളെ സാക്ഷിനിർത്തി തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. സ്വിറ്റ്സർലൻഡ് പ്രൊവിൻസ് പ്രസിഡൻറ് ശ്രീ ജോബിൻസൺ കൊറ്റത്തിൽ സ്വാഗതം പറഞ്ഞ വേദിയിൽ ഡബ്ലിയു. എം. സി യുടെ ഗ്ലോബൽ ലീഡേഴ്സും, കൂടാതെ യൂറോപ്പ്യൻ പ്രോവിൻസിന്റെ നേതാക്കന്മാരും, സിസ് പ്രൊവിൻസിന്റെ കമ്മിറ്റി അംഗങ്ങളും, വനിതാ ഫോറം പ്രസിഡണ്ട് സിജി ആന്റണി, സെക്രട്ടറി സാലി പൈങ്കോട്ടു, യൂത്ത് ഫോറം പ്രസിഡണ്ട് ജോമി കൊറ്റത്തിൽ സന്നിഹിതരായിരുന്നു. ശ്രീ ജിനു കളങ്ങര യുടെ നന്ദി പ്രകാശനത്തോടെ മീറ്റിംഗ് പര്യവസാനിച്ചു.

Previous articleകേരള വോളിബോൾ ക്ലബ്ബിന്റെ ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റ് ( നവംബർ 9) ശനിയാഴ്ച ഡബ്ലിനിൽ
Next articleഅയർലണ്ടിലെ ടിപ്പററി സെന്റ് കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ കൂദാശ 2024 നവംബർ 22, 23 തീയതികളിൽ

Leave a Reply