Home ഓഷിയാന ബാഡ്മിന്റൺ ബഡീസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി

ബാഡ്മിന്റൺ ബഡീസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി

223
0

ഡാർവിൻ : ബാഡ്മിന്റൺ ബഡീസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. മറാറ ഫിലിപ്പിനോ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ഓണാഘോഷം നോർത്തേൺ ടെറിട്ടറിയുടെ മൾട്ടികൾച്ചറൽ മന്ത്രി ജിൻസൺ ആന്റോ ചാൾസ്‌ ഉദ്ഘാടനം ചെയ്തു. ഡാർവിൻ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് മോൻസി തോമസ് അധ്യക്ഷത വഹിച്ചു. ഡി എം എ മുൻ പ്രസിഡന്റ് രാജീവ് തയ്യിൽ, ഡി എം എ മുൻ സെക്രട്ടറി ഉണ്ണികൃഷ്ണൻ കരിമത്തിൽ എന്നിവർ പ്രസംഗിച്ചു. ബാഡ്മിന്റൺ ബഡീസ് സെക്രട്ടറി ഷില്‍വിന്‍ കോട്ടയ്ക്കകത്ത് സ്വാഗതവും കോ ഓർഡിനേറ്റർ ബിനു മാത്യൂസ് നന്ദിയും പറഞ്ഞു. യോഗത്തിൽ നോർത്തേൺ ടെറിട്ടറിയുടെ പുതിയ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഡി എം എ മുൻ പ്രസിഡന്റ് ജിൻസൺ ആന്റോ ചാൾസിനെ അനുമോദിച്ചു. കോഓർഡിനേറ്റർ ബിനു മാത്യൂസ് മോമെന്റോ നൽകി. സെക്രട്ടറി ഷില്‍വിന്‍ കോട്ടയ്ക്കകത്ത് പൊന്നാട അണിയിച്ചു.

Previous articleഓസ്‌ട്രേലിയയിലെ മലയാളി ക്രിക്കറ്റ് ക്ലബ് റോയല്‍സ് ടാരി 27 ന് അരങ്ങേറ്റം കുറിക്കും
Next articleഹോളിഡേ മേക്കര്‍ വീസ ; 1,000 വീസക്കായി അപേക്ഷിച്ചത് 40,000 പേര്‍

Leave a Reply