Home ഇന്ത്യ വന്ദേഭാരത് എക്സ്പ്രസ് ; തുടക്കത്തിൽ 8 കോച്ച്, വേഗം കൂട്ടാൻ മൂന്നു ഘട്ട പദ്ധതി.

വന്ദേഭാരത് എക്സ്പ്രസ് ; തുടക്കത്തിൽ 8 കോച്ച്, വേഗം കൂട്ടാൻ മൂന്നു ഘട്ട പദ്ധതി.

240
0

ന്യൂഡൽഹി : ഈമാസം 25ന് ആരംഭിക്കുന്ന തിരുവനന്തപുരം– കണ്ണൂർ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ കാസർകോടുവരെ നീട്ടി. ഇതോടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്ന സിൽവർലൈൻ വേഗ റെയിൽ പദ്ധതിയുടെ ദൂരമത്രയും വന്ദേഭാരത് യാത്ര സാധ്യമാകും.തുടക്കത്തിൽ 8 കോച്ചുമായിട്ടാകും വന്ദേഭാരത് സർവീസ്. ഒരേസമയം തിരുവനന്തപുരത്തുനിന്നും കാസർകോട്ടുനിന്നും പുറപ്പെടുന്നവിധം ഏതാനും മാസങ്ങൾക്കകം സർവീസ് ക്രമീകരിക്കുമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.വന്ദേഭാരതിന്റെ ആശയത്തെത്തന്നെ ഇല്ലാതാക്കുമെന്നതിനാൽ കൂടുതൽ സ്റ്റോപ് അനുവദിക്കില്ല.

ജോൺസൺ ചെറിയാൻ

Previous articleമലയാളം മിഷൻ ഷാർജ ചാപ്റ്റർ സൂര്യകാന്തി പഠനോത്സവം സംഘടിപ്പിച്ചു
Next articleമലയാളം മിഷൻ ഷാർജ ചാപ്റ്റർ സൂര്യകാന്തി പഠനോത്സവം സംഘടിപ്പിച്ചു

Leave a Reply