Home യൂറോപ്പ് ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റി യില്‍ നൈറ്റ് ക്ലബ് പാര്‍ട്ടിയി ലേക്കു വാഹനം ഇടിച്ചു കയറി ; മലയാളികള്‍ക്ക്...

ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റി യില്‍ നൈറ്റ് ക്ലബ് പാര്‍ട്ടിയി ലേക്കു വാഹനം ഇടിച്ചു കയറി ; മലയാളികള്‍ക്ക് പരിക്ക്

236
0

ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയില്‍ കുട്ടികളുടെ നൈറ്റ് ക്ലബ് പാര്‍ട്ടിക്കിടെ വാഹനം ഇടിച്ചു കയറിയുള്ള അപകടത്തില്‍ അഞ്ചോളം മലയാളി വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റതായി റിപ്പോര്‍ട്ട് . വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ടണല്‍ ക്ലബിലാണ് സംഭവം. ഫ്രഷേഴ്‌സിന് വേണ്ടിയുള്ള പാര്‍ട്ടിയായിരുന്നു നടന്നിരുന്നത്. അപകടത്തിനിടയാക്കിയ വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് നരഹത്യാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അപകടത്തിന് കാരണമായ വാഹനം ഓടിച്ചത് 22 കാരനായ ആളാണ്. അതിനിടെ 22 കാരനായ ഒരാള്‍ മനപൂര്‍വ്വം ആളുകള്‍ക്കിടയിലേക്ക് വാഹനം ഓടിച്ചു കയറ്റിയതിന് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. നൈറ്റ് ക്ലബില്‍ നേരത്തെ നടന്ന സംഭവങ്ങളുടെ തുടര്‍ച്ചയായി നടന്ന ആസൂത്രിത ആക്രമണമാണ് ഇതെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.

Previous articleഎ​യ​ർ ക​ണ​ക്​​റ്റി​വി​റ്റി പ്രോ​ഗ്രാം ; 60 ല​ധി​കം പു​തി​യ വി​ദേ​ശ വി​മാ​ന റൂ​ട്ടു​ക​ൾ തുടങ്ങി സൗ​ദിയ
Next articleമില്‍ട്ടണ്‍ കൊടുങ്കാറ്റ് ഭീതി ; ഫ്ലോറിഡയില്‍ പലായനം ചെയ്ത് ലക്ഷങ്ങള്‍

Leave a Reply