Home യൂറോപ്പ് യുക്മ വള്ളംകളി ഇന്ന് ; സുരഭി ലക്ഷ്മിയും ബൈജു തിട്ടാലയും മുഖ്യാതിഥികള്‍

യുക്മ വള്ളംകളി ഇന്ന് ; സുരഭി ലക്ഷ്മിയും ബൈജു തിട്ടാലയും മുഖ്യാതിഥികള്‍

253
0

ലണ്ടൻ : യുക്മ – ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി ഇന്ന് മാൻവേഴ്സ് തടാകക്കരയില്‍ അരങ്ങേറുകയാണ്. യുകെ മലയാളികള്‍ വഞ്ചിപ്പാട്ടിന്‍റെ മേളത്തോടെ ഷെഫീല്‍ഡിനടുത്തുള്ള റോഥർഹാമിലെ മാൻവേഴ്സ് തടാകക്കരയിലേക്കു ഒഴുകിയെത്തുമ്ബോള്‍ ഇതുവരെ യുകെ മലയാളികള്‍ ദർശിച്ചിട്ടില്ലാത്ത മലയാളികളുടെ മനുഷ്യസമുദ്രമായി അത് മാറും.
മലയാള സിനിമാ താരം സുരഭി ലക്ഷ്മി, കേംബ്രിഡ്ജ് മേയർ ബൈജു തിട്ടാല എന്നിവർ മുഖ്യാതിഥികളായി ഇന്നത്തെ പരിപാടികളില്‍ പങ്കെടുക്കും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി യുക്മ പ്രസിഡന്‍റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ് എന്നിവർ അറിയിച്ചു. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്ന മത്സരവേദിയിലേക്ക് രാവിലെ എട്ട് മുതല്‍ പ്രവേശനം അനുവദിക്കും. നിരവധി മലയാളി അസോസിയേഷനുകള്‍ ഏകദിന വിനോദയാത്ര മാൻവേഴ്സിലെ കേരളാപൂരം കാണുവാനായി സംഘടിപ്പിച്ചിട്ടുണ്ട്.

10,000ത്തിനും 15,000ത്തിനുമിടയില്‍ കാണികളെ സംഘാടകർ പ്രതീക്ഷിക്കുന്നുണ്ട്. മത്സരം കാണാനെത്തുന്നവർ പ്രത്യേകം തയാറാക്കിയിരിക്കുന്ന പാർക്കിംഗ് സ്ഥലങ്ങളില്‍ തന്നെ തങ്ങളുടെ വാഹനങ്ങള്‍ പാർക്ക് ചെയ്യുവാൻ ശ്രദ്ധിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു. വേദിയില്‍ വിവിധ കലാപരിപാടികള്‍, ചായ് & കോഡ്സ് മ്യൂസിക് ബാൻഡ്, മെഗാ തിരുവാതിര, ഫ്യൂഷൻ ഡാൻസ് എന്നിവയും കാണികളുടെ മനംകവരും. രാവിലെ മുതല്‍ ടോണ്ടനിലെ പ്രശസ്ത കാറ്ററിംഗ് സ്ഥാപനമായ മട്ടാഞ്ചേരിയുടെ ഫുഡ് സ്റ്റാളുകള്‍ തുറന്ന് പ്രവർത്തിക്കും. വിവിധ തരത്തിലുള്ള ഭക്ഷണ സാധനങ്ങള്‍ ഫുഡ് സ്റ്റാളുകളിലൂടെ മിതമായ നിരക്കില്‍ ലഭ്യമായിരിക്കും. ബിവറേജ് സ്റ്റാളും ഗ്രോസറി സ്റ്റാളും വേദിയില്‍ പ്രവർത്തിക്കുന്നതാണ്.

വള്ളംകളി ലൈവ് മാഗ്നാവിഷൻ ടിവിയില്‍ ലഭ്യമാണ്. വള്ളംകളി മത്സരം തത്സമയം പ്രേക്ഷകരിലെത്തിക്കുവാൻ വിപുലമായ ഒരുക്കങ്ങളുമായാണ് മാഗ്നാവിഷൻ ടിവി എത്തുന്നത്. സൗജന്യമായ മാഗ്നാവിഷൻ ടിവിയുടെ അപ്ലിക്കേഷനിലൂ‌ടെ മത്സരം കാണം. ‌യപ്പ് (Yupp) ടിവിയിലും http://www.magnavision.tv എന്ന വെബ്സൈറ്റിലും യുക്മയുടെ ഫേസ്ബുക്ക് പേജിലും ലൈവ് ലഭ്യമായിരിക്കും. എല്ലാവരെയും മത്സരം കാണാൻ സ്വാഗതം ചെയ്യുന്നതായി യുക്‌മ പ്രസിഡന്‍റ് ഡോ.ബിജു പെരിങ്ങത്തറ, ജനറല്‍ സെക്രട്ടറി കുര്യൻ ജോർജ്, ജനറല്‍ കണ്‍വീനർ അഡ്വ.എബി സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം: Manvers Lake, Station Road, Wath-Upon-Dearne, Rotherham, South Yorkshire. S63 7DG.

Previous articleകുടിയേറ്റക്കാർക്ക് സഹായം നിഷേധിക്കുന്നത് ഗുരുതരമായ പാപം ; ഫ്രാൻസിസ് മാർപാപ്പ
Next articleചിക്കാഗോ ഇന്‍റര്‍നാഷണല്‍ വടംവലി മത്സരം ഫ്രാൻസിസ് ജോർജ് എം.പി മുഖ്യാതിഥി | LIVE ON KVTV

Leave a Reply