അല്‍ഖോബാർ: സൗദി അല്‍ഖോബാറില്‍ മലയാളി ദമ്ബതികളെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കരുവ അഞ്ചാലംമൂട് സ്വദേശിയായ അനൂപ് മോഹൻ, ഭാര്യ റെമിമോള്‍ വസന്തകുമാരി എന്നിവരെയാണ് അല്‍ഖോബാറിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന അഞ്ച് വയസ്സുകാരിയായ മകളുടെ കരച്ചില്‍ കേട്ടതിനെ തുടർന്ന് അയല്‍വാസികള്‍ പൊലീസില്‍ അറിയിക്കുകയും തുടർന്ന് പൊലീസെത്തി വാതില്‍ പൊളിച്ച് കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടിയെ സാമൂഹ്യ പ്രവർത്തകനും ലോകകേരള സഭാംഗവുമായ നാസ് വക്കം ഏറ്റുവാങ്ങി മറ്റൊരു കുടുംബത്തിന്റെ കൂടെ താമസിപ്പിച്ചിരിക്കുകയാണിപ്പോള്‍. കുടുംബവഴക്കാണ് മരണത്തിലേക്ക് നയിച്ചതാണെന്നാണ് കരുതുന്നത്. അഞ്ച് മാസം മുമ്ബാണ് കുടുംബം സന്ദർശക വിസയില്‍ സൗദിയിലെത്തിയത്.
ഇരുവരുടെയും മൃതദേഹം ദമ്മാം സെൻട്രല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണവുമായി ബന്ധപ്പെട്ട തുടർ അന്വേഷണം പുരോഗമിക്കുന്നതായി നിയമനടപടികള്‍ക്ക് നേതൃത്വം നല്‍കി വരുന്ന നാസ് വക്കം പറഞ്ഞു. നാട്ടില്‍ കുടുംബവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കുന്നതിന് കരുവ വാർഡ് മെമ്ബർ അജ്മീനിന്റെ നേതൃത്വത്തില്‍ പ്രവർത്തിച്ചുവരികയാണ്. വേഗത്തില്‍ നിയമ നടപടികള്‍ പൂർത്തിയാക്കി കുട്ടിയെ നാട്ടിലെത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സാമൂഹ്യ പ്രവർത്തകർ.












