Home ഇന്ത്യ വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത

വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യത

222
0

തിരുവനന്തപുരം: ഇന്ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്ക് പുറമേ കാസര്‍ഗോട്ടും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വെള്ളിയാഴ്ച ഈ മൂന്ന് ജില്ലകള്‍ക്ക് പുറമേ വയനാട്ടിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുമെന്ന് കരുതുന്ന പുതിയ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ ശക്തമായ മഴ ലഭിക്കുന്നത്. മധ്യ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദ പാത്തിയും മഴയെ സ്വാധീനിക്കുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീന ഫലമായി കേരളത്തില്‍ തിങ്കളാഴ്ച വരെ പരക്കെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Previous articleഫോമാ പ്രസിഡൻറ് ബേബി മണക്കുന്നേലിന് സ്വീകരണം നല്കി
Next articleസൗദിയില്‍ മലയാളി ദമ്പതികളെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Leave a Reply