Home ഓഷിയാന ന്യൂസിലാൻഡ് ബൈബിൾ ക്വിസ് മത്സരത്തിൽ ഹാമിൽട്ടൺ ജേതാക്കൾ

ന്യൂസിലാൻഡ് ബൈബിൾ ക്വിസ് മത്സരത്തിൽ ഹാമിൽട്ടൺ ജേതാക്കൾ

261
0

ഹാമിൽട്ടൺ : ന്യൂസിലാൻഡിലെ ഹാമിൽട്ടൺ സേക്രഡ് ഹാർട്ട് സീറോ മലബാർ കാതലിക് മിഷനിൽ നടന്ന എട്ടാമത് നാഷണൽ ബൈബിൾ ക്വിസ് മത്സരത്തിൽ ഹാമിൽട്ടൺ ജേതാക്കൾ. പാമർസ്റ്റൺ നോർത്ത് ടീം രണ്ടാം സമ്മാനവും വാങ്കരെ മൂന്നാം സമ്മാനവും കരസ്ഥമാക്കി. ന്യൂസിലൻഡിലെ പത്തോളം മിഷനിൽ നിന്നുള്ള ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഫാ. ജോസഫ് ജോർജ് വി. ജെ സി.എസ്.എസ്.ആർ, ഫാ. ജോയ് സി.എസ്.എസ്.ആർ, ഫാ. പ്രകാശ്, റെജി ചാക്കോ ആനിത്തോട്ടം, ഹാമിൽട്ടൺ സൺഡേ സ്കൂൾ പ്രിൻസിപ്പൽ മിനി ജെയിംസ് എന്നിവർ എട്ടാമത് നാഷണൽ ബൈബിൾ ക്വിസിന് നേതൃത്വം നൽകി.

Previous articleഅമേരിക്കയിലെ മിസിസിപ്പി നദിയിലൂടെ 130 മൈൽ ദൈർഘ്യമുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം
Next articleജർമ്മനിയിൽ എത്തിയ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്ക് സ്വീകരണം നൽകി

Leave a Reply