Home ഗൾഫ് സൗദിയില്‍ ശക്തമായ പൊടിക്കാറ്റ്, 17 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് മരണം, 19 പേര്‍ക്ക് പരിക്ക്

സൗദിയില്‍ ശക്തമായ പൊടിക്കാറ്റ്, 17 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് മരണം, 19 പേര്‍ക്ക് പരിക്ക്

346
0

റിയാദ് : സൗദിയില്‍ കനത്ത പൊടിക്കാറ്റില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റതായി റിയാദ് മേഖലയിലെ റോഡ് സെക്യൂരിറ്റി അറിയിച്ചു. ഒന്നിന് പിറകെ ഒന്നായി 17 വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വലിയതോതിലുള്ള അപകടമാണുണ്ടായതെന്ന് റോഡ് സുരക്ഷയ്ക്കുള്ള പ്രത്യേക സേന പറഞ്ഞു. റിയാദ് മേഖലയിലെ അല്‍ റെയ്ന്‍ ഗവര്‍ണറേറ്റിനെയും തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ അസീറിലെ ബിഷയെയും ബന്ധിപ്പിക്കുന്ന റോഡിലാണ് അപകടമുണ്ടായത്. മരിച്ചവരെയും പരിക്കേറ്റവരെയും സംബന്ധിച്ച വിവരങ്ങളൊന്നും അറിവായിട്ടില്ല. ഏത് രാജ്യക്കാരാണെന്നും വ്യക്തമല്ല. വാഹനങ്ങള്‍ ഒരുമിച്ച് കൂട്ടിയിടിച്ച അപകടത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

13 വാഹനങ്ങള്‍ പ്രധാന റോഡില്‍ പരസ്പരം കൂട്ടിയിടിച്ചുകിടക്കുന്ന കാഴ്ചകളാണ് വീഡിയോയിലുള്ളത്. കാറുകളും ട്രക്കുകളും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. വാഹനങ്ങള്‍ പരസ്പരം കുരുങ്ങിക്കിടക്കുന്ന നിലയിലാണ്. എല്ലാ വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സൗദി റെഡ് ക്രസന്റ് ആംബുലന്‍സുകള്‍ പരിക്കേറ്റവരെ അല്‍-റെയ്ന്‍ ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. അവിടെ മെഡിക്കല്‍ ടീമുകള്‍ പ്രഥമശുശ്രൂഷ നല്‍കി. മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിന്റെ ഭാഗമായി നാല് പേരെ കിങ് സൗദ് മെഡിക്കല്‍ സിറ്റിയിലേക്കും അല്‍-കുവൈയ്യ ജനറല്‍ ആശുപത്രിയിലേക്കും മാറ്റിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. എട്ട് പേരെ ആരോഗ്യം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു.

Previous articleനിയമപരമായി കുടിയേറിയ മാതാപിതാക്കളുടെ പൗരത്വമില്ലാത്ത മക്കളെ നാടുകടത്താന്‍ യുഎസ്
Next article” ഇൻസ്പയർ 2024 ” ബ്രോഷർ പ്രകാശനം ചെയ്തു

Leave a Reply