Home അമേരിക്ക ചിക്കാഗോയിൽ സംയുക്ത ആരാധന

ചിക്കാഗോയിൽ സംയുക്ത ആരാധന

269
0

ചിക്കാഗോയിലെ വിവിധ പെന്തക്കോസ്തു സഭകളിലെ യുവജനങ്ങളുടെ സംയുക്ത പ്രവർത്തന വേദിയായ സിസിഎഫിന്റെ ആഭിമുഖ്യത്തിൽ ആനുവൽ കൺവെൻഷനും സംയുക്ത ആരാധനയും നടന്നു . ജൂലൈ 19 വെള്ളി 20 ശനി ദിവസങ്ങളിൽ ഐപിസി ചിക്കാഗോ സഭാ ഓഡിറ്റോറിയത്തിൽ വാർഷിക കൺവെൻഷനും 21 തീയതി ഞായറാഴ്ച ട്രിനിറ്റി ബൈബിൾ സെമിനാരിയിൽ സംയുക്ത ആരാധനയും നടന്നു. പാസ്റ്റർ ഗ്ലെൻ ബടോൺസ്കി മുഖ്യ പ്രസംഗം നടത്തി. സംയുക്ത ആരാധനയ്ക്ക് പാസ്റ്റർ ജിജു ഉമ്മൻ അധ്യക്ഷനായിരുന്നു. സി സി എഫ് പ്രസിഡന്റ് ഡോക്ടർ വിൽസൺ എബ്രഹാം സങ്കീർത്തന ധ്യാനം നടത്തി. ഡോക്ടർ ടൈറ്റസ് ഈപ്പൻ തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. സി സി എഫ് വൈസ് പ്രസിഡന്റ് മാത്യു ജോർജ് നന്ദി രേഖപ്പെടുത്തി സെക്രട്ടറി ജോയൽ മാത്യു, ട്രഷറർ ജോസഫ് മാണി എന്നിവർ പ്രസ്താവനകൾ നടത്തി. പാസ്റ്റർ ജോസഫ് കെ ജോസഫ് സമാപന പ്രാർത്ഥനയും ആശിർവാദവും പറഞ്ഞു.

Previous articleചിക്കാഗോ: പാലക്കാമണ്ണില്‍ അന്നമ്മ ഡാര്‍വിന്‍ | Live Wake & Funeral Service Available
Next articleസര്‍‌വ്വശ്രീ കലാമണ്ഡലം ശിവദാസനെ ഓംകാരം ചിക്കാഗോ ആദരിച്ചു

Leave a Reply