ഷിക്കാഗോ: പാസ്റ്റര്‍ എം വി ജോര്‍ജ് (കുഞ്ഞുമോന്‍) നിര്യാതനായി. പത്തനംതിട്ട കടമ്പനിട്ട മുളന്തറ കുടുംബാംഗമാണ്. ജെസ്സി ജോര്‍ജ് ആണ് ഭാര്യ. അര നൂറ്റാണ്ടു മുന്‍പ് അമേരിക്കയില്‍ എത്തിയ പരേതന്‍ ദീര്‍ഘകാലം ബാങ്ക് ഓഫ് അമേരിക്കയുടെ ഉദ്യോഗസ്ഥന്‍ ആയിരുന്നു. പരേതരായ കെ വി വര്‍ഗീസ് മറിയാമ്മ വര്‍ഗീസ് എന്നിവരാണ് മാതാപിതാക്കള്‍.പരേതനായ മുളന്തറ എബ്രഹാം, സാമുവല്‍ മുളന്തറ, ജോണ്‍ മുളന്തറ, മറിയാമ്മ സാമുവല്‍ എന്നിവരാണ് സഹോദരങ്ങള്‍. വിവിധ ഓണ്‍ലൈന്‍ പ്രയര്‍ ഗ്രൂപ്പുകളിലെ സജീവസാന്നിധ്യമായിരുന്നപാസ്റ്റര്‍ എം വി ജോര്‍ജിന്റെ വ്യൂവിംഗ് സര്‍വീസ് ജൂലൈ 28,2024 ഞായറാഴ്ച വൈകിട്ട് 4 മുതല്‍ 9 വരെ ഇല്ലിനോയിയിലെ നൈല്‍സിലെ കൊളോണിയല്‍-വോജ്‌സിചോവ്‌സ്‌കി ഫ്യൂണറല്‍ ഹോമില്‍ നടക്കും.
ശവസംസ്‌കാര ശുശ്രൂഷ ജൂലൈ 29 തിങ്കളാഴ്ച രാവിലെ 10 ന് നൈല്‍സിലെ കൊളോണിയല്‍ ഫ്യൂണറല്‍ ഹോമിലും സംസ്‌കാരം ഓള്‍ സെയിന്റ്‌സ് സെമിത്തേരി, 700 എന്‍. റിവര്‍ റോഡ്, ഡെസ് പ്ലെയിന്‍സ്, ഐഎല്‍ 60016 ലും നടക്കും.














