ദമ്മാം : ലോകമാസകലം പടര്‍ന്നു കിടക്കുന്ന മലയാളികളെ ഒരുമിപ്പിയ്ക്കുന്നതിനായി കേരള സര്‍ക്കാര്‍ രൂപകല്‍പ്പന ചെയ്ത ഡിജിറ്റര്‍ ഇടമാണ് ലോക കേരളം ഓണ്‍ലൈന്‍ പോര്‍ട്ടല്‍. മലയാളി പ്രവാസികള്‍ ലോകത്തെവിടെയായിരുന്നാലും അവര്‍ ആഗോള മലയാളി സമൂഹത്തിന്റെ ഭാഗമമെന്നു ഉറപ്പു നല്‍കുന്ന, പ്രവാസി മലയാളികള്‍ക്ക് തമ്മിലും നാടുമായും ആശയവിനിമയ സംവേദനം സാധ്യമാക്കുന്ന ഈ പ്ലാറ്റ്ഫോം, ഇക്കഴിഞ്ഞ നാലാം ലോകകേരള സഭയില്‍ വെച്ചാണ് മുഖ്യമന്ത്രി ഉത്ഘാടനം ചെയ്തത്. കേരളീയരായ എല്ലാ പ്രവാസികളും ലോകകേരളം പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി റാക്ക ഈസ്റ്റ് യൂണിറ്റ് സമ്മേളനം അഭ്യര്‍ത്ഥിച്ചു. റാക്ക യൂണിറ്റ് ദമ്മാം ഓഫിസ് ഹാളില്‍ രവി അന്ത്രോടിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യൂണിറ്റ് സമ്മേളനം നവയുഗം കേന്ദ്രകമ്മറ്റി ട്രഷറര്‍ സാജന്‍ കണിയാപുരം ഉത്ഘാടനം ചെയ്തു.
നവയുഗം റാക്ക ഈസ്റ്റ് യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി കോശി ജോര്‍ജ് (രക്ഷാധികാരി), ജിതേഷ് (പ്രസിഡന്റ്), രവി അന്ത്രോട് (സെക്രട്ടറി), ഷിജു പാലക്കാട് (വൈസ് പ്രസിഡന്റ്), ഖാദര്‍ ബെയ്ഗ് (ജോ.സെക്രട്ടറി), സിജു മാത്യു (ട്രഷറര്‍) എന്നിവരെയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി ബിനു കുഞ്ചു, ഡെന്നി, എബി, അയ്യപ്പന്‍, ജയചന്ദ്രന്‍, വര്‍ഗീസ്, മനോജ് തോമസ്, ഹരിദാസന്‍, ബിജു വര്‍ക്കി എന്നിവരെയും തെരെഞ്ഞെടുത്തു.സമ്മേളനത്തിന് സ്വാഗതം കോശി ജോര്‍ജും, നന്ദി ഷിജു പാലക്കാടും പറഞ്ഞു.സൗദി പ്രവാസികള്‍ക്കായി ഓഗസ്റ്റ് രണ്ടാം തീയതി വൈകിട്ട് നോര്‍ക്ക, പ്രവാസി ക്ഷേമനിധി വിഷയങ്ങളുമായി ബന്ധപ്പെടുത്തി ഒരു സെമിനാര്‍ നടത്തുവാന്‍ സമ്മേളനം തീരുമാനിച്ചു.











