Home ഇന്ത്യ കനത്ത മഴ ; മുത്തങ്ങയില്‍ വെള്ളകെട്ട് ; കോഴിക്കോട് ബാംഗ്ലൂര്‍ ദേശീയപാതയില്‍ ഗതാഗത തടസ്സം

കനത്ത മഴ ; മുത്തങ്ങയില്‍ വെള്ളകെട്ട് ; കോഴിക്കോട് ബാംഗ്ലൂര്‍ ദേശീയപാതയില്‍ ഗതാഗത തടസ്സം

256
0

കോഴിക്കോട് : കനത്ത മഴയെ തുടർന്നു കോഴിക്കോട് ബാംഗ്ലൂർ ദേശീയപാതയില്‍ കല്ലൂർ മുത്തങ്ങയില്‍ വെള്ളം കയറി ഗതാഗത തടസ്സം. ഇന്നലെ രാത്രിയോടെയാണ് ദേശീയപാതയില്‍ വെള്ളം കയറിയത്. കഴിഞ്ഞ വർഷങ്ങളിലും ഇവിടെ കനത്ത മഴ പെയ്യുന്ന ദിവസങ്ങളില്‍ ദേശീയപാതയില്‍ വെള്ളം കയറി ഗതാഗത തടസ്സം ഉണ്ടായിരുന്നു. രാത്രി യാത്ര നിരോധനം നിലനില്‍ക്കുന്ന പാതയായതിനാല്‍ രാവിലെ കേരള കർണാടക അതിർത്തിയിലെ ഗേറ്റ് തുറക്കുമ്ബോള്‍ നിരവധി വാഹനങ്ങള്‍ ആണ് കേരളത്തിലേക്കും കർണാടകത്തിലേക്കും പോകാനായി കാത്തുനില്‍ക്കുന്നത്. ദേശീയപാതയില്‍ വെള്ളം കയറിയതിനാല്‍ രാവിലെ രൂക്ഷമായ ഗതാഗത തടസ്സമാണ് അനുഭവപ്പെട്ടത്.

Previous articleഎടത്വയില്‍ മരം വീണു വീട് തകര്‍ന്നു ; ഉറങ്ങിക്കിടന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Next articleബെവർലി ഹില്‍സ്, 90210 പരമ്പരയില്‍ വേഷമിട്ട ഷാനൻ ഡോഹെര്‍ട്ടി അന്തരിച്ചു

Leave a Reply