മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ഐ.ടി ആൻഡ് മീഡിയ വിങ്ങിന്റെ ആഭിമുഖ്യത്തില്‍ നടത്താൻ പോകുന്ന, ഓണ്‍ലൈൻ പാഠശാലയുടെ ഉദ്ഘാടനം 16ന് രാത്രി 7.30ന്, ഐ.വൈ.സി.സി ബഹ്‌റൈൻ ഒഫീഷ്യല്‍ വാട്സ്‌ആപ് ഗ്രൂപ്പില്‍ നടക്കും. മുൻ കേരള മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണത്തോടനുബന്ധിച്ചാണ് ‘ ഉമ്മൻ ചാണ്ടി സ്മാരക – ഓണ്‍ലൈൻ കോണ്‍ഗ്രസ് പാഠശാല’ എന്ന പരിപാടി. ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസിന്റെ അധ്യക്ഷതയില്‍ ഇന്ത്യൻ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അഡ്വ. വിദ്യ ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. ‘ജനാധിപത്യ, മതേതര ഇന്ത്യയില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി’ എന്ന വിഷയത്തില്‍ കണ്ണൂർ ജില്ല കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ലോയേർസ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ഇ.ആർ. വിനോദ് വിഷയാവതരണം നടത്തും.













