പെൻസില്‍വേനിയ : യുഎസ് മുൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് പിന്തുണയുമായി ടെസ്‍ല സ്ഥാപകൻ ഇലോണ്‍ മസ്ക്. പെൻസില്‍വേനിയയില്‍ നടന്ന റാലിയില്‍ അക്രമിയുടെ വെടിയേറ്റതിന് പിന്നാലെ ട്രംപ് ആള്‍ക്കൂട്ടത്തിന് നേരെ വലതു മുഷ്ടി ഉയർത്തി അഭിവാദ്യം ചെയ്യുന്ന ഫോട്ടോ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചാണ് മസ്ക് പിന്തുണ അറിയിച്ചത്.
ഞാൻ ട്രംപിനെ അംഗീകരിക്കുകയും അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതായി മസ്ക് എക്സില്‍ എഴുതി. അതേസമയം വെടിവയ്പില്‍ പരിക്കേറ്റ ട്രംപ് ആശുപത്രി വിട്ടു.











