Home ഗൾഫ് കുവൈത്തിലെ ഇന്ത്യൻ എംബസിയില്‍ യോഗ ദിനാചരണം

കുവൈത്തിലെ ഇന്ത്യൻ എംബസിയില്‍ യോഗ ദിനാചരണം

266
0

കുവൈത്ത് സിറ്റി : പത്താമത് അന്താരാഷ്‌ട്ര യോഗ ദിനാചരണം കുവൈത്തിലെ ഇന്ത്യൻ എംബസിയിലും ആചരിച്ചു. യോഗ പരിശീലകരും നയതന്ത്ര സേനാംഗങ്ങളും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു. പരിപാടിക്കിടെ മംഗഫ് തീപിടിത്തത്തില്‍ ജീവൻ നഷ്ടപ്പെട്ടവർക്ക് മൗനപൂർവം ആദരാഞ്ജലി അർപ്പിച്ചു. കുവൈത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള യോഗ പരിശീലകരും വിദ്യാർഥികളും യോഗ പ്രകടനങ്ങള്‍ കാഴ്ചവെച്ചു. കുവൈത്തിലുടനീളം നടന്ന യോഗ ഇവന്‍റിന്‍റെയും കർട്ടൻ റൈസർ പ്രവർത്തനങ്ങളിലും മികച്ച പ്രകടനം നടത്തിയവർക്കുള്ള പ്രശംസ പത്രങ്ങളും ചടങ്ങില്‍ സമ്മാനിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക പ്രശംസാപത്രങ്ങള്‍ വിതരണം ചെയ്തു.

Previous articleസംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത ; 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Next article‘നന്ദിയാല്‍ പാടുന്നു ദൈവമേ ‘ ; സുരേഷ്‌ഗോപിയെ കാണാനെത്തി ഗാനരചയിതാവ് ഫാദര്‍ ജോയല്‍

LEAVE A REPLY