Home യൂറോപ്പ് സാല്‍ഫോഡ് സീറോ മലബാര്‍ മിഷനില്‍ വിശുദ്ധ എവുപ്രാസ്യ മിഷന്‍ തിരുനാള്‍ ജൂലൈ 5,6,7 തീയതികളില്‍

സാല്‍ഫോഡ് സീറോ മലബാര്‍ മിഷനില്‍ വിശുദ്ധ എവുപ്രാസ്യ മിഷന്‍ തിരുനാള്‍ ജൂലൈ 5,6,7 തീയതികളില്‍

410
0

വി. എവുപ്രാസ്യയുടെ നാമത്തില്‍ സ്ഥാപിതമായ സാല്‍ഫോഡ് സീറോ മലബാര്‍ മിഷനില്‍ വി. എവുപ്രാസ്യാമ്മയുടെയും വി. തോമാശ്ലീഹായുടെയും വി. സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാള്‍ ഈ വര്‍ഷവും സമുചിതമായി ആഘോഷിക്കുന്നു. പ്രധാന തിരുനാള്‍ ദിനമായ ജൂലൈ ഏഴിന് ഞായറാഴ്ച 11:30 ന് കാത്തലിക് സീറോ മലബാര്‍ എപ്പാര്‍ക്കി ഗ്രേറ്റ് ബ്രിട്ടണ്‍ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആഘോഷമായ തിരുനാള്‍ വി.കുര്‍ബാനയ്ക്കും മറ്റ് തിരുക്കര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്‍കും.

തിരുനാളിന് ഒരുക്കമായി ജൂണ്‍ 28 മുതല്‍ വി. എവുപ്രാസ്യാമ്മയോടുള്ള നൊവേന ആരംഭിക്കും. ജൂലൈ അഞ്ചിന് വെള്ളിയാഴ്ച വൈകുന്നേരം 5:45ന് മിഷന്‍ ഡയറക്ടര്‍ ഫാ.ജോണ്‍ പുളിന്താനത്ത് തിരുനാളിന് കൊടിയേറ്റും. തുടര്‍ന്ന് വി.കുര്‍ബ്ബാനയ്ക്കും നൊവേനയ്ക്കും ഫാ. ബാബു പുത്തന്‍പുരയില്‍ നേതൃത്വം നല്‍കും. ജൂലൈ ആറിന് ശനിയാഴ്ച രണ്ടു മണിക്ക് ഫാ. ജിനോ അരിക്കാട്ട് എം.സി. ബി. എസിന്റെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും നൊവേനയും ഉണ്ടായിരിക്കും.

തുടര്‍ന്ന് 4:45 ന് മിഷന്‍ ഡേ ആഘോഷവും സണ്‍ഡേസ്‌ക്കൂള്‍ വാര്‍ഷികവും നടത്തപ്പെടും. പ്രധാന തിരുനാള്‍ ദിനമായ ജൂലൈ ഏഴിന് ആഘോഷമായ വി.കുര്‍ബാനയ്ക്കു ശേഷം ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. മിഷന്‍ തിരുനാള്‍ ഏറ്റവും സമുചിതമായി ആഘോഷിക്കാന്‍ ട്രസ്റ്റിമാരായ സിറില്‍ മാത്യു (07916 036680), ഡോണി ജോണ്‍ (07723920248) എന്നിവരുടെയും തിരുനാള്‍ കണ്‍വീനര്‍മാരായ ടോം സക്കറിയ (07931 757032), സോണി ജോസഫ് (07853 380625) എന്നിവരുടെയും നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.

Previous articleകുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ പത്താമത് അന്താരാഷ്ട്ര യോഗ ദിനമാചരിച്ചു
Next articleസംസ്ഥാനത്ത് 10,000 യോഗ ക്ലബ്ബുകൾ സ്ഥാപിക്കും: മന്ത്രി വീണാ ജോർജ്

Leave a Reply