Home അമേരിക്ക വേൾഡ് മലയാളി കൗൺസിൽ ഫ്ലോറിഡ പ്രോവിൻസ് ‌ വിമൻസ് ഫോറത്തിന്റെ 2024 -2026 വർഷത്തെ പ്രവർത്തനോത്ഘാടനം...

വേൾഡ് മലയാളി കൗൺസിൽ ഫ്ലോറിഡ പ്രോവിൻസ് ‌ വിമൻസ് ഫോറത്തിന്റെ 2024 -2026 വർഷത്തെ പ്രവർത്തനോത്ഘാടനം അവിസ്മരണീയമായി

222
0

ഫ്‌ളോറിഡ : വേൾഡ് മലയാളി കൗൺസിൽ ഫ്ലോറിഡ പ്രോവിസിൻസ്‌ വിമൻസ് ഫോറത്തിന്റെ 2024 -2026 വർഷത്തെ പ്രവർത്തനോത്ഘാടനം സൂം പ്ലാറ്റ്ഫോമിൽ ജൂൺ 1 ശനിയാഴ്ച വൈവിധ്യമായ കലാപരിപാടികളോടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ സ്ത്രീ നേതാക്കളുടെ സാന്നിധ്യത്തിൽ നടത്തപ്പെട്ടു. വിശിഷ്ടാതിഥിയായിരുന്ന കായംകുളം M L A ശ്രീമതി. പ്രതിഭ ഹരി സ്ത്രീകൾ സ്വന്തം കാലിൽ നിന്ന് സ്വയം പര്യാപ്തത കൈവരിയ്ക്കുന്നതിനോടൊപ്പം സ്വന്തമായ ഐഡന്റിറ്റി ഉണ്ടായ്ക്കിയെടുക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചു പ്രതിപാദിച്ചതോടൊപ്പം സോഷ്യൽ മീഡിയയിലെ ചതിക്കുഴികളെക്കുറിച്ചു അവബോധമുള്ളവരായിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സദസിനെ പ്രബോധിപ്പിച്ചു വിമൻസ് ഫോറത്തിന്റെ പ്രവർത്തനോത്ഘാടനം നിർവഹിച്ചു.

മുഖ്യ പ്രഭാഷകയായിരുന്ന ശ്രീമതി ജിജി മാരിയോ ഫ്ലോറിഡ പ്രൊവിൻസ് വിമൻസ് ഫോറത്തിന്റെ ഈ വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉത്ഘാടനകര്മം നിർവഹിച്ചു. സ്നേഹവും കരുണയും തമ്മിലുള്ള വ്യതാസത്തെ കുറിച്ച് വിവരിച്ചതിനോടൊപ്പം അപരന്റെ അവസ്ഥയിൽ തന്നെതന്നെ സങ്കൽപ്പിയ്ക്കാൻ സാധിയ്ക്കുമ്പോൾ ഉരുവാകുന്ന അനുകമ്പയിൽ നിന്നുളവാകുന്ന കാരുണ്യ പ്രവർത്തികൾ നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് ഉദ്‌ബോധിപ്പിച്ചു. കേരള ഫിലിം ക്രിട്ടിക്സ് മികച്ച നടി ഡിബറ്റ്‌ അവാർഡ് ജേതാവായ ശ്രീമതി രേഖ ഹരീന്ദ്രൻ സെലിബ്രിറ്റി ഗസ്റ് ആയി പങ്കെടുത്തു വിമൻസ് ഫോറത്തിന് ആശംസയർപ്പിച്ചു. ഒരു സാധാരണ മലയാളി പെൺകുട്ടിയിൽ നിന്നും അമേരിയ്ക്കയിലേയ്ക്ക് ചേക്കേറിയപ്പോളും തന്റെ സ്വപ്‍നമായിരുന്ന അഭിനയത്തെ മുറുകെപ്പിടിച്ചുകൊണ്ടുള്ള യാത്രയെക്കുറിച്ചു പങ്കുവച്ചു സ്വന്തം സ്വപ്ന സാക്ഷാത്കാരത്തിനായി സ്ത്രീകൾ നില കൊള്ളേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ഉദ്‌ബോധിപ്പിച്ചു.

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ സർജിക്കൽ ഓൺകോളജി ഡിപ്പാർട്മെന്റിലെ അക്കാഡമിക് സീനിയർ റെസിഡന്റായ ഡോ. അഞ്ജലി മോഹൻ ബ്രെസ്റ് കാൻസറിന്റെ കാരണങ്ങളും പ്രെതിരോധ നടപടികളെക്കുറിച്ചും നടത്തിയ ക്ലാസ് സദസിനു വേറിട്ട അനുഭവമായി. ഫ്ലോറിഡ പ്രൊവിൻസ് വിമൻസ് ഫോറം ജോയിന്റ് സെക്രട്ടറി പ്രഭ മാത്യുവിന്റെ പ്രാർത്ഥനാഗാനത്തോടെ തുടക്കം കുറിച്ച ചടങ്ങിൽ പ്രസിഡന്റ് ശ്രീമതി റോഷ്‌നി ക്രിസ്‌നോയൽ സ്വാഗതം ആശംസിച്ചു. സെക്രട്ടറി അനുരാധ മനോജ് ട്രെഷറർ രേഷ്മ പുത്തനും അവതാരകരായിരുന്നു. അമേരിക്ക റീജിയൻ വിമൻസ് ഫോറം പ്രസിഡൻറ് ആലീസ് മാഞ്ചേരി പുതിയ കമ്മിറ്റിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് നേത്യുത്വം വഹിച്ചു. പ്രസിഡന്റ് ശ്രീമതി റോഷ്‌നി ക്രിസ്‌നോയൽ, സെക്രട്ടറി ശ്രീമതി അനുരാധ മനോജ്, ട്രഷറർ ശ്രീമതി രേഷ്മ പുത്തൻ, വൈസ് പ്രസിഡന്റ് ഡോ. മിനു ജോർജ്, ജോയിന്റ് സെക്രട്ടറി പ്രഭ മാത്യു, ജോയിന്റ് ട്രഷറർ ജെസ്സി തോമസ്,റീജിയണൽ പ്രതിനിധികളായി ഡോ. അഞ്ജു മോഹൻ, ശ്രീമതി ബിജി ജോസഫ്, ശ്രീമതി അൽക്ക ലിജോ എന്നിവർ ഫ്ലോറിഡ പ്രൊവിൻസ് വിമൻസ് ഫോറത്തിന്റെ പുതിയ സാരഥികളായി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനം ഏറ്റെടുത്തു.

വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ ചെയർമാൻ ശ്രീ. ഗോപാലപിള്ള, ഗ്ലോബൽ പ്രസിഡന്റ് ശ്രീ.ജോൺ മത്തായി, ഗ്ലോബൽ ജനറൽ സെക്രട്ടറി ശ്രീ. പിന്റോ കണ്ണമ്പള്ളി,അമേരിക്ക റീജിയൻ ചെയർമാൻ ശ്രീ. ചാക്കോ കൊയ്ക്കലേത്ത്, പ്രസിഡൻറ് ശ്രീ. ജോൺസൺ തലചെല്ലൂർ ,സെക്രട്ടറി ശ്രീ. അനീഷ് ജെയിംസ്, ഫ്ലോറിഡ പ്രൊവിൻസ് ചെയർമാൻ ശ്രീ. മാത്യു തോമസ്, ഫ്ലോറിഡ പ്രൊവിൻസ് പ്രസിഡന്റ ശ്രീ. സോണി കണ്ണോട്ടുതറ, അമേരിക്ക റീജിയൻ വിമൻസ് ഫോറം സെക്രട്ടറി ഡോ. സൂസൻ ചാണ്ടി എന്നിവർ ആശംസയർപ്പിച്ചു. ലിക്‌സി ചാക്കോയുടെ ഭാവാർദ്രമായ സെമി ക്ലാസിക്കൽ സോങ്ങ്, നയനമനോഹരമായ തിരുവാതിര, യൂത്തിന്റെ ചടുലമായ ഒപ്പന, എലൈൻ സജിയുടെ എവർഗ്രീൻ സോങ്, ഡാൻസിങ് ദിവയുടെ സിനിമാറ്റിക് ഡാൻസ്, ഇമ്പമാർന്ന മെഡ്‌ലി, ക്ലാസിക്കൽ ഡാൻസും ചടങ്ങിനു വര്ണപ്പകിട്ടേകി. അമേരിയ്ക്ക റീജിയൻ ജോയിന്റ് സെക്രട്ടറി സ്മിതാ സോണി പുതിയ കമ്മിറ്റിയുടെ പ്രവർത്തനോൽഘടന പരിപാടികളുടെ ക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിച്ചു. സെക്രട്ടറി അനുരാധ മനോജിന്റെ കൃതജ്ഞതയോടെ പരിപാടികൾ പര്യവസാനിച്ചു.

സ്മിതാ സോണി, ഒർലാണ്ടോ

Previous articleതിരുവുത്സവ ആഘോഷങ്ങൾക്കായി ബ്രാംപ്ടൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം ഒരുങ്ങുന്നു
Next articleസഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും

Leave a Reply