ലോകത്തെ ഏറ്റവും മികച്ച പൊതുഗതാഗത സൗകര്യമുള്ള നഗരമായി ജര്‍മ്മനിയിലെ ബെര്‍ലിനെ തിരഞ്ഞെടുത്തു. പട്ടികയിലെ ആദ്യ പത്തില്‍ അഞ്ച് ഏഷ്യന്‍ രാജ്യങ്ങളും ഇടംപിടിച്ചു. ബെര്‍ലിന് പിന്നാലെ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗും ജപ്പാനിലെ ടോക്കിയോയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇടംപിടിച്ചു. 19-ാം സ്ഥാനമാണ് ഇന്ത്യന്‍ നഗരമായ മുംബൈ നേടിയത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടൈം ഔട്ട് എന്ന മീഡിയ ഔട്ട്‌ലെറ്റ് പ്രസിദ്ധീകരിച്ചതാണ് സര്‍വേ റിപ്പോര്‍ട്ട്.
ലോകത്ത് വിവിധയിടങ്ങളിലായി വ്യാപിച്ച് കിടക്കുന്ന അമ്ബതോളം നഗരങ്ങളെയാണ് സര്‍വേയ്‌ക്ക് പരിഗണിച്ചതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഏറ്റവും സുരക്ഷയുള്ളതും തൃപ്തികരവുമായ പൊതുഗതാഗത സൗകര്യമുള്ളത് ബെര്‍ലിനിലാണ്. നഗരത്തിലെ 97 ശതമാനം ആളുകളും ബെര്‍ലിനിലെ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റത്തില്‍ തൃപ്തിയറിയിച്ചു. ബെര്‍ലിന്‍, പ്രാഗ്, ടോക്കിയോ, കോപ്പന്‍ഹേഗന്‍, സ്റ്റോക്ക്‌ഹോം, സിംഗപ്പൂര്‍, ഹോങ്കോങ്, തായ്‌പേയ്, ഷാങ്ഹായ്, ആംസ്റ്റര്‍ഡാം എന്നിങ്ങനെയാണ് ആദ്യ പത്ത് നഗരങ്ങള്‍.













