സിഡ്നി: പാപുവ ന്യൂഗിനിയിലുണ്ടായ മണ്ണിടിച്ചിലിൽ നൂറോളം പേർ കൊല്ലപ്പെട്ടതായി ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എൻഗ പ്രവിശ്യയിലെ കാവോകലാം ഗ്രാമത്തിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് ദുരന്തമുണ്ടായതെന്നാണു വിവരം. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്.













