Home നിര്യാതരായി ഫ്ലോറിഡ : ചേറ്റുകടവിൽ വർഗീസ് (കുഞ്ഞൂഞ്ഞ്)

ഫ്ലോറിഡ : ചേറ്റുകടവിൽ വർഗീസ് (കുഞ്ഞൂഞ്ഞ്)

336
0

ഫ്ലോറിഡ : ഇലന്തൂർ ചിറക്കടവിൽ കുടുംബാംഗം ചേറ്റുകടവിൽ വർഗീസ് (കുഞ്ഞൂഞ്ഞ് – 94) ലേക്ക്ലാന്റിലുള്ള മകൻ ബാബുക്കുട്ടിയുടെ വസതിയിൽ നിര്യാതനായി. തോന്നിയാമലയിലെ പെന്തക്കോസ്ത് പ്രവർത്തനങ്ങളുടെ ആരംഭകാല പ്രവർത്തകനും, ഐ.പി.സി തോന്നിയമല സഭയുടെ സ്ഥാപക കുടുംബാംഗവുമായിരുന്നു. മാരാമൺ ഐ.പി.സി സഭയുടെ മുൻ അംഗവുമായിരുന്നു പരേതൻ. ഇലന്തൂർ ചെരിക്കരേത്ത് പരേതയായ ഏലിയാമ്മയാണ് ഭാര്യ.

മക്കൾ : പൊന്നമ്മ, സൂസമ്മ, ബാബുക്കുട്ടി, മരുമക്കൾ: പരേതനായ പാസ്റ്റർ വൈ. ബേബിക്കുട്ടി, ശാമുവേൽ വർഗീസ്, എൽസി.

മെയ് 17 വെള്ളിയാഴ്ച വൈകുന്നേരം 7 മുതൽ 9 വരെ ലേക്ക് ലാൻഡ് ഐ.പി.സി യിൽ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കുന്നതും സംസ്കാര ശുശ്രൂഷകൾ 18 ന് ശനിയാഴ്ച രാവിലെ 9 മുതൽ ആരംഭിക്കുന്നതുമായിരിക്കും. ലേക്‌ലാൻഡ് ഐപിസി സഭ സീനിയർ പാസ്റ്റർ കെ. ജെ കുര്യാക്കോസിന്റെ മുഖ്യ ശുശ്രൂഷയിൽ ഓക്ക് ഹിൽ ബറിയൽ പാർക്കിൽ സംസ്കാരം നടത്തപ്പെടുന്നതുമാണ്.

Previous articleമാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാ സംഘം സമ്മേളനം സംഘടിപ്പിച്ചു
Next articleകേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ‘വിസ്മയ ചെപ്പ് ‘അവിസ്മരണീയമായി

Leave a Reply