Home അമേരിക്ക മാര്‍ത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം സംഘടിപ്പിച്ചു

മാര്‍ത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം സംഘടിപ്പിച്ചു

278
0

ന്യൂയോര്‍ക് : നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം മെയ് 9 വ്യാഴാഴ്ച വൈകീട്ട് സൂം പ്ലാറ്റഫോമില്‍ സംഘടിപ്പിച്ചു. ശ്രീമതി. ഗ്രേസ് അലക്‌സാണ്ടര്‍, സെന്റ് പോള്‍ മാര്‍ത്തോമാ ചര്‍ച്ച ഡാളസ് പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ശ്രീമതി ഡോളമ്മ പണിക്കര്‍, സ്റ്റാറ്റന്‍ ഐലന്‍ഡ് മാര്‍ത്തോമാ ചര്‍ച്ച, ന്യൂയോര്‍ക് ഉദ്ഘാടന ഗാനാലാപനത്തിനു ശേഷം റവ:ജോബി ജോണ്‍ ( ഭദ്രാസനാ സുവിശേഷക സേവികാസംഘം വൈസ് പ്രസിഡന്റ്) സ്വാഗതം ആശംസിച്ചു തുടര്‍ന്ന് നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ്മാ ഭദ്രാസനാദിപന്‍ റൈറ്റ് റവ.ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷ പ്രസംഗം നടത്തി. ഡോ. മറിയാമ്മ എബ്രഹാം, ക്രിസ്റ്റോസ് എംടിസി, ഫിലാഡല്‍ഫിയ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു.

ശ്രീമതി. ജാനി ജേക്കബ്, സിയാറ്റില്‍ എം.ടി.സി ഗാനം ആലപിച്ചു അമ്മമാരുടെ ദിനത്തോടനുബന്ധിച്ചു ‘മാതൃത്വം ഒരു ദൈവിക വരദാനം'(Motherhood a divine role) എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീമതി.പ്രീന മാത്യു( പുനലൂര്‍) പ്രധാന സന്ദേശം നല്‍കി. ശ്രീമതി റീനി മാത്യു, ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ചിന്റെ മാര്‍ത്തോമാ ചര്‍ച്ച സമാപന പ്രാര്‍ത്ഥന നടത്തി. ശ്രീമതി നോബി ബൈജു(ഭദ്രാസന സെക്രട്ടറി) നന്ദി പറഞ്ഞു.സമാപന പ്രാര്‍ത്ഥനക്കും ആശീര്‍വാദത്തിനും റവ. സുകു ഫിലിപ്പ് മാത്യു, ഫ്‌ലോറിഡ നേത്ര്വത്വം നല്‍കി. ശ്രീമതി. മായ മാത്യൂസ് (സാന്‍ ഫ്രാന്‍സിസ്‌കോ മാര്‍ത്തോമാ ചര്‍ച്ച) മാസ്റ്റര്‍ ഓഫ് സെറിമോണിയായിരുന്നു.

പി പി ചെറിയാന്‍

Previous articleകപ്പൽ യാത്രക്ക് അനുമതി നൽകണം ; പ്രവാസി വെൽഫെയർ ഫോറം
Next articleആടാനും പാടാനും ആരവം 2K24

Leave a Reply