Home അമേരിക്ക 10-മത് ചിക്കാഗോ സോഷ്യൽ ക്ലബ് ഇന്റർനാഷ്യൻൽ വടം വാലി സെപ്റ്റംബർ 2ന്. 

10-മത് ചിക്കാഗോ സോഷ്യൽ ക്ലബ് ഇന്റർനാഷ്യൻൽ വടം വാലി സെപ്റ്റംബർ 2ന്. 

337
0

 ചിക്കാഗോ. നോർത്ത് അമേരിക്കയിലെ മലയാളി സുഹൃത്തുക്കളുടെ ക്ലബ്ബുകളിൽ വച്ച് ഏറ്റവും മുൻ നിരയിൽ നിൽക്കുന്ന ചിക്കാഗോ സോഷ്യൽ ക്ലബ് ഈ വർഷം സെപ്റ്റംബർ 2 തീയതി ചിക്കാഗോയിൽ വച്ച് നടത്താൻ തിരുമാനമെടുത്തു. ആയിരക്കണക്കിന് കാണികൾ വരുന്ന ടൂർണമെന്റിന് നേതൃത്വം നൽകാൻ ചിക്കാഗോയിലെ മുതിർന്ന സംഘാടകനും, മുൻ   ഐ എം എ പ്രസിഡന്റും മുൻ കെ സി സി ൻ എ പ്രസിഡണ്ടും ആയ ശ്രീ സിറിയക്ക് കൂവക്കാടൻ ഈ ടൂർണമെന്റിന്റെ ചെയർമാൻ ആയി തെരഞ്ഞെടുത്തു. അതോടൊപ്പം ടൂർണമെന്റിന്റെ ജനറൽ കൺവീനർ ആയി ചിക്കാഗോയിലെ കലാസാംസ്കാരിക മേഖലയിലെ നിറസാന്നിധ്യം മുൻ മിഡ്വെസ്റ്റ് പ്രസിഡന്റ് ഇപ്പോഴത്തെ കെ സി സി ൻ എ ചിക്കാഗോ റീജിയണൽ വൈസ് പ്രസിഡന്റ് ശ്രീ സ്റ്റീഫൻ കിഴക്കേകുറ്റ് തിരഞ്ഞെടുത്ത്. ഫൈനാൻസ് കമ്മിറ്റി ചെയർമാൻ ആയി സോഷ്യൽ ക്ലബ് മുൻ ട്രഷറർ ശ്രീ ബിജു കരികുളം തെരഞ്ഞെടുത്തു. ചിക്കാഗോ കമ്മ്യൂണിറ്റിയിലെ അറിയപ്പെടുന്ന സോഷ്യൽ മീഡിയ വക്താവും കഴിഞ്ഞ പത്ത് വർഷക്കാലമായി സോഷ്യൽ ക്ലബിന്റെ പി ആർ ഓ ആയി പ്രവത്തിക്കുന്ന ശ്രീ മാത്യു തട്ടാമറ്റത്തിനെയും പബ്ലിസിറ്റി ചെയർമാൻ ആയി ഐകകണ്ഠേനെ സോഷ്യൽ ക്ലബ് ജനറൽ ബോഡി നിയമിച്ചു. 

നന്ദി

ജോസ് മണകാട്ട്

Previous articleലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്
Next articleഗൂഗിൾ ഇന്ത്യയിൽ വാലറ്റ് ആപ്പ് അവതരിപ്പിക്കുന്നു

Leave a Reply