Home അമേരിക്ക രമേഷ് പ്രേംകുമാർ കോപ്പൽ സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

രമേഷ് പ്രേംകുമാർ കോപ്പൽ സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

297
0

കോപ്പൽ : മെയ് 4 ശനിയാഴ്ച കോപ്പൽ സിറ്റി കൗൺസിലിലെ 5-ാം സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ഇന്ത്യൻ അമേരിക്കൻ രമേഷ് പ്രേംകുമാർ 1,814 വോട്ടുകൾ നേടി വിജയിച്ചു (59.44%). അദ്ദേഹത്തിൻ്റെ എതിരാളി ഫ്രെഡി ഗ്യൂറ 1,238( 40.56%) വോട്ടുകളാണ് 40.56% നേടിയത്ര മേഷ് പ്രേംകുമാറിനു പുറമെ ബിജു മാത്യുവും കോപ്പൽ സിറ്റി കൗൺസിലംഗങ്ങളാണ് 15വർഷത്തിലേറെയായി കോപ്പലിൽ താമസിക്കുന്ന രമേഷ് 11 വർഷത്തെ സംരംഭക പരിചയമുള്ള ഒരു ചെറുകിട ബിസിനസ്സ് ഉടമയാണ്.ഇപ്പോൾ ടെക്നോളജി ആൻഡ് ഡാറ്റ ലീഡർ , ഓഗൂർ ഐടി ഇൻകോർപ്പറേഷൻ്റെ സ്ഥാപകൻ സിഇഒ എന്ന നിലയിലും പ്രവർത്തിക്കുന്നു. ഒക്‌ലഹോമ സർവകലാശാലയിൽ നിന്ന് എഞ്ചിനീയറിംഗിൽ (ഓപ്പറേഷൻ റിസർച്ച്) ബിരുദാനന്തര ബിരുദധാരിയാണ്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്

Previous articleവാഷിംഗ്ടൺ സെന്റ് തോമസ് ഇടവകയുടെ വജ്ര ജൂബിലി ഉത്ഘാടനവും ലോഗോ പ്രകാശനവും നടത്തി
Next article2 പുതിയ COVID വേരിയൻ്റുകൾ യുഎസിൽ പടരുന്നതായി സിഡിസി

Leave a Reply